നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Ali Akbar | ഹിന്ദു മതാചാര പ്രകാരം ചടങ്ങുകള്‍; അലി അക്ബർ 'രാമസിംഹന്‍' ആയി

    Ali Akbar | ഹിന്ദു മതാചാര പ്രകാരം ചടങ്ങുകള്‍; അലി അക്ബർ 'രാമസിംഹന്‍' ആയി

    ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് മാറുകയാണെന്ന പ്രഖ്യാപനം അലി അക്ബർ കഴിഞ്ഞ മാസമാണ് നടത്തിയത്.

    • Share this:
      ഹിന്ദു മതാചാര പ്രകാരം രാമസിംഹനായി സംവിധായകൻ അലി അക്ബർ (Ali Akbar). ഇസ്ലാം മതം ഉപേക്ഷിച്ച് താൻ ഹിന്ദു മതം സ്വീകരിക്കുകയാണെന്നും രാമസിംഹൻ എന്നാകും തന്റെ പേരെന്നും സംവിധായകൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോഴാണ് സംവിധായകൻ ഔദ്യോഗികമായി മതവും പേരും മാറിയത്. സംവിധായകൻ ഹിന്ദു മതം സ്വീകരിച്ച കാര്യം അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുൻ നേതാവും ഹിന്ദു സേവാ കേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥാണ് അറിയിച്ചത്. ചരിത്രം ആവർത്തിക്കുന്നു, അലി അക്ബർ രാമസിംഹനായി. സംവിധായകൻ മതാചാര ചടങ്ങുകൾ പ്രകാരം മതംമാറ്റം നടത്തുന്നതിന്റെ ചിത്രം പങ്കുവെച്ച് പ്രതീഷ് ഫേസ്‌ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം ഘർവാപസി (Gharvapasi) എന്ന ഹാഷ്ടാഗ് കൂടി പ്രതീഷ് ചേർത്തിട്ടുണ്ട്.

      നേരത്തെ ഡിസംബര്‍ 10നായിരുന്നു താന്‍ ഇസ്ലാം മതം ഉപേക്ഷിക്കുന്നതായുള്ള തീരുമാനം അലി അക്ബര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഫേസ്ബുക്ക് ലൈവ് വഴിയായിരുന്നു മതം ഉപേക്ഷിക്കുന്ന കാര്യം അലി അക്ബര്‍ അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ നിരവധി ആളുകള്‍ ഫേസ്ബുക്കില്‍ ആഹ്‌ളാദപ്രകടനം നടത്തിയതായും അതില്‍ പ്രതിഷേധിച്ചാണ് മതം ഉപേക്ഷിക്കുന്നതെന്നും, അലി അക്ബര്‍ പറഞ്ഞിരുന്നു.

      Also read- Nun Rape Case| ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വിധി ഇന്ന്

      അതേസമയം, തന്‍റെ ഏറ്റവും പുതിയ സിനിമയായ 'പുഴ മുതല്‍ പുഴ വരെ'-യില്‍ സംവിധായകന്‍റെ പേരിന് നേരെ പുതുതായി സ്വീകരിച്ച രാമസിംഹൻ എന്ന പേര് നൽകുമെന്നും എന്നാൽ നിർമാതാവിന്റെ പേര് അലി അക്ബർ എന്ന് തന്നെ നൽകുന്നതായിരിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

      DYFI | 'സുധാകരന്‍റെ പൊളിറ്റിക്കൽ തന്തയല്ല ഡിവൈഎഫ്ഐയുടെ പൊളിറ്റിക്കൽ തന്ത': എ എ റഹീം

      തിരുവനന്തപുരം: ഇടുക്കിയിൽ (Idukki) എസ് എഫ് ഐ (SFI) പ്രവർത്തകന്‍റേത് ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമെന്ന കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി ഡി വൈ എഫ് ഐ (DYFI). സുധാകരന്‍റെ പൊളിറ്റിക്കൽ തന്തയല്ല എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പൊളിറ്റിക്കൽ തന്തയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹീം പറഞ്ഞു. കൊന്നു തീർക്കണമെന്നാണ് യൂത്ത് കോൺഗ്രസുകാരോട് കോൺഗ്രസ് പറയുന്നത്. കോൺഗ്രസിന്‍റെ വെർബൽ അറ്റാക്ക് സി പി എം -ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ്. ഈ കെണിയിൽ പ്രവർത്തകർ വീഴാൻ പാടില്ല. സുധാകരന്‍റെ മനസിക നില പരിശോധിക്കപ്പെടണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.

      Also Read- Murder| 'വിവാഹം കഴിക്കാൻ മതം മാറി; യുവാവുമായുള്ള ബന്ധം വിലക്കിയിട്ടും അനുസരിച്ചില്ല'; തെളിവെടുപ്പിനിടെ കൊലക്കേസ് പ്രതി

      ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമെന്ന് പറയുന്നത് എത്രമാത്രം ഭീകരം. ഇരന്നു വാങ്ങിയതെന്ന് പറയുമ്പോൾ കൊന്നത് കോൺഗ്രസെന്ന് സുധാകരൻ സമ്മതിച്ചിരിക്കുന്നു. ഭീകര സംഘടനകൾ കുറ്റകൃത്യം ഏൽക്കുന്നതു പോലെയാണ് കെ പി സി സി നേതൃത്വത്തിന്‍റെ നടപടി. ഭീകര സംഘടനകളുടെ തലവന്മാരെപ്പോലെയാണ് സുധാകരന്‍റെ വാക്കുകൾ. സുധാകരൻ കൊലയാളികളെ പരസ്യമായി പിന്തുണയ്ക്കുന്നു. കൊലയാളിയായ നിഖിൽ പൈലിയെക്കാൾ ഭീകരനാണ് കെ സുധാകരനെന്നും എ എ റഹീം പറഞ്ഞു.
      Published by:Naveen
      First published: