കോഴിക്കോട്: രാജ്യത്തിന്റെ കുതിപ്പ് കാണാനും അനുഭവിക്കാനും കഴിഞ്ഞതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി ഉണ്ടെന്ന് സംവിധായകൻ അലി അക്ബർ. ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച കുറിപ്പിലാണ് അലി അക്ബർ ഇങ്ങനെ പറഞ്ഞത്.
പണ്ട് അമേരിക്കക്കാരൻ തന്ന ഉപ്പമാവും പാൽപ്പൊടിയും കഴിച്ച് പഠിച്ച എനിക്ക് ഇന്ന് കുട്ടികളുടെ ഭക്ഷണത്തിന്റെ പണം അവരിലേക്ക് എത്തിക്കുമെന്നതറിയാനും കഴിഞ്ഞു. പണ്ട് നമ്മുടെ കരുതൽ ശേഖരമായ സ്വർണം പണയം വച്ചുണ്ടിരുന്നു. ഇന്ന് തന്റെ നാട്ടിലെ കർഷകർ വിളയിക്കുന്ന അന്നം അഭിമാനത്തോടെ ഭക്ഷിക്കാൻ കഴിയുന്നതിൽ നന്ദിയുണ്ടെന്നും അലി അക്ബർ പറഞ്ഞു. 70 വർഷം അനുഭവിച്ച ദുരന്തങ്ങളിൽ നിന്നും ആത്മാഭിമാനത്തോടെയുള്ള ഏഴു വർഷങ്ങൾ ദുരന്തങ്ങളിൽ കൈ താങ്ങി സംരക്ഷിച്ചതിന് നന്ദി പറയുന്നതായും അലി അക്ബർ അറിയിച്ചു.
നല്ലത് കാണുമ്പോൾ കണ്ണു കടിക്കാർ ഏറെ കുരയ്ക്കുമെന്നും താങ്കൾ നൽകിയ പദ്ധതികൾ പേര് മാറ്റിയിട്ടാണെങ്കിലും ഇവിടെയും വലിയ ആഘോഷത്തോടെ നടത്തുന്നുണ്ടെന്നും അലി അക്ബർ കുറിച്ചു.
നമുക്ക് നാടു നന്നായാൽ മതിയെന്നും സത്യം പറയാലോ മോദി ഒരു ഒന്നൊന്നര യോദ്ധാവാണെന്നും ശത്രു പോലും ഉള്ളിൽ ചെറിയ ഒരഹങ്കാരത്തോടെ അങ്ങയെ സ്മരിക്കുന്നുണ്ട്. ഇനിയും മുൻപോട്ട്. ധീരതയോടെ മുൻപോട്ട്. ഞങ്ങൾ കാത്തിരിക്കുന്നു. മോദിജിക്ക് സല്യൂട് ചെയ്താണ് അലി അക്ബറിന്റെ കുറിപ്പ് അവസാനിക്കുന്നത്.
അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,'വൃത്തിയുള്ള റയിൽവേ സ്റ്റേഷനും കോച്ചും, പറമ്പിൽ വിസർജ്ജനം നടത്താത്ത സമൂഹം. പുക കൊണ്ട് കണ്ണു നിറയാത്ത അമ്മമാർ, വെളിച്ചത്തിലിരുന്നു പഠിക്കുന്ന കുട്ടികൾ, പട്ടിണിയില്ലാത്ത വീടുകൾ, അനേകം പേർക്ക് വീടെന്ന സ്വപ്നം പൂവണിഞ്ഞു.
സഞ്ചാരയോഗ്യമായ നാട്ടുറോഡുകളും, ഹൈവേകളും, വീട്ടിലിരുന്നു പഠിക്കാനും പണം നേടാനും, പണമയക്കാനുമുള്ള സൗകര്യം, കർഷകന്റെ കൈകളിലേക്ക് ആനുകൂല്യം, പുതിയ അനേകം ആശുപത്രികൾ, വിദ്യാലയങ്ങൾ, അന്യരാജ്യത്ത് രാജ്യത്തിന് അഭിമാനം.
രാജ്യരക്ഷയ്ക്ക് നെഞ്ചു നിവർത്തി, കശ്മീരിൽ ത്രിവർണ പതാക ഉയർന്നു, നൈപുണ്യ വികസന കേന്ദ്രങ്ങൾ.
രാജ്യദ്രോഹികൾക്ക് കഷ്ടകാലം. രാജ്യസ്നേഹികൾക്ക് നല്ലകാലം, പദ്മ അവാർഡുകൾ അടിസ്ഥാന വർഗ്ഗത്തിലേക്ക്.
ഇനിയും കുറിക്കാനേറെ, ഏഴു വർഷങ്ങൾക്ക് മുൻപ് ഇതെല്ലാം സ്വപ്നമായിരുന്നു. ഒരു പൗരന്റെ സ്വപ്നം.
പ്രിയ മോദിജി നന്ദിയുണ്ട്, കുതിപ്പ് കാണാനും അനുഭവിക്കാനും കഴിഞ്ഞതിൽ, പണ്ട് അമേരിക്കക്കാരൻ തന്ന ഉപ്പമാവും പാൽപ്പൊടിയും കഴിച്ച് പഠിച്ച എനിക്ക്, ഇന്ന് അങ്ങ് കുട്ടികളുടെ ഭക്ഷണത്തിന്റെ പണം അവരിലേക്ക് എത്തിക്കുമെന്നതറിയാനും കഴിഞ്ഞു.
പണ്ട് നമ്മുടെ കരുതൽ ശേഖരമായ സ്വർണ്ണം പണയം വച്ചുണ്ടിരുന്നു. ഇന്ന് എന്റെ നാട്ടിലെ കർഷകർ വിളയിക്കുന്ന അന്നം അഭിമാനത്തോടെ ഭക്ഷിക്കാൻ കഴിയുന്നു. നന്ദിയുണ്ട് ഒരുപാട് നന്ദി. 70 വർഷം അനുഭവിച്ച ദുരന്തങ്ങളിൽ നിന്നും ആത്മാഭിമാനത്തോടെയുള്ള 7 വർഷങ്ങൾ. ദുരന്തങ്ങളിൽ കൈ താങ്ങി ഞങ്ങളെ സംരക്ഷിച്ചതിന് നന്ദി.
നല്ലത് കാണുമ്പോൾ കണ്ണുകടിക്കാർ ഏറെ കുരയ്ക്കും, താങ്കൾ നൽകിയ പദ്ധതികൾ പേര് മാറ്റിയിട്ടാണെങ്കിലും ഇവിടെയും വലിയ ആഘോഷത്തോടെ നടത്തുന്നുണ്ട്, നമുക്ക് നാടു നന്നായാൽ മതി, സത്യം പറയാലോ അങ്ങ് ഒരു ഒന്നൊന്നര യോദ്ധാവാണ്, ശത്രുപോലും ഉള്ളിൽ ചെറിയ ഒരഹങ്കാരത്തോടെ അങ്ങയെ സ്മരിക്കുന്നുണ്ട്.
ഇനിയും മുൻപോട്ട്. ധീരതയോടെ മുൻപോട്ട്. ഞങ്ങൾ കാത്തിരിക്കുന്നു. Salute modhiji'
രണ്ടാം മോദി സർക്കാർ അധികാരത്തിൽ എത്തിയിട്ട് ഞായറാഴ്ച രണ്ടു വർഷം പൂർത്തിയാക്കി. ഇതിനോട് അനുബന്ധിച്ച് ആയിരുന്നു പ്രധാനമന്ത്രിയെ പ്രകീർത്തിച്ചുള്ള അലി അക്ബറിന്റെ പോസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.