HOME /NEWS /Kerala / മുഹമ്മദ് ഹനീഷിനെ മാറ്റി; അൽകേഷ് കുമാർ ശർമ കൊച്ചി മെട്രോ എംഡി: രേണുരാജ് പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി

മുഹമ്മദ് ഹനീഷിനെ മാറ്റി; അൽകേഷ് കുമാർ ശർമ കൊച്ചി മെട്രോ എംഡി: രേണുരാജ് പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി

renuraj

renuraj

ദേവികുളം സബ് കളക്ടര്‍ വി.ആര്‍. രേണുരാജ്, ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് എന്നിവരെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായി മാറ്റി നിയമിക്കും.

  • Share this:

    തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച അല്‍കേഷ്കുമാര്‍ ശര്‍മയെ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, വ്യവസായ (കൊച്ചി-ബെംഗളൂരു ഇന്‍ഡസ്ട്രീയല്‍ കോറിഡോര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതല കൂടി ഇദ്ദേഹം വഹിക്കും.

    എ.പി.എം മുഹമ്മദ് ഹനീഷിനെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. നികുതി (എക്സൈസ്) വകുപ്പ് സെക്രട്ടറി, ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി അദ്ദേഹം വഹിക്കും.

    also read:വൈദ്യുതിക്ക് പിന്നാലെ മരട് ഫ്ളാറ്റുകളിലെ വെള്ളത്തിന്റെ കണക്ഷനും വിച്ഛേദിച്ചു

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ദേവികുളം സബ് കളക്ടര്‍ വി.ആര്‍. രേണുരാജ്, ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് എന്നിവരെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായി മാറ്റി നിയമിക്കും.

    ആലപ്പുഴ സബ് കളക്ടര്‍ വി.ആര്‍.കൃഷ്ണ തേജാ മൈലവാരപ്പുവിനെ വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറായി മാറ്റി നിയമിക്കും. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും ഇദ്ദേഹത്തിനായിരിക്കും.

    ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ. പി. സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി മാറ്റി നിയമിക്കും. അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ച നവജോത് ഖോസ, ജോഷി മൃണ്‍മയി ശശാങ്ക് എന്നിവരെ യഥാക്രമം  കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടർ, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ വകുപ്പുകളിൽ നിയമിക്കാന്‍ തീരുമാനിച്ചു.

    ജോഷി മൃണ്‍മയി ശശാങ്കിന്  ഭൂജല വകുപ്പ് ഡയറക്ടറുടെയും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെയും നാഷണല്‍ ഹൈഡ്രോളജി, ഡ്രിപ്പ് പ്രൊജക്ടുകളുടെയും ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതല കൂടി നൽകും.

    കെ.ടി. വര്‍ഗ്ഗീസ് പണിക്കരെ ലീഗല്‍ മെട്രോളജി കണ്‍ട്രോളറായി നിയമിക്കും. തിരുവനന്തപുരം സബ് കളക്ടര്‍ കെ. ഇമ്പാശേഖറിനെ കേരള ഗുഡ്സ് ആന്‍റ് സര്‍വ്വീസസ് ടാക്സ് വകുപ്പ് ജോയിന്‍റ് കമ്മീഷണറായി മാറ്റി നിയമിക്കും. കോഴിക്കോട് സബ് കളക്ടര്‍ വി. വിഘ്നേശ്വരിയെ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.

    First published:

    Tags: Ias officer, Kochi metro, Renuraj ias