നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗ്രൂപ്പ് സമ്മർദ്ദം വിജയിക്കുമോ? കോൺഗ്രസ് പുനഃസംഘടന നിർത്തിവയ്ക്കുമോ? ഇന്നറിയാം

  ഗ്രൂപ്പ് സമ്മർദ്ദം വിജയിക്കുമോ? കോൺഗ്രസ് പുനഃസംഘടന നിർത്തിവയ്ക്കുമോ? ഇന്നറിയാം

  കോൺ​ഗ്രസ്സ് ഹൈക്കമാന്റ് നിർദ്ദേശം താരിഖ് അൻവർ നേതാക്കളെ അറിയിക്കും

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  തിരുവനന്തപുരം : സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും പുനഃസംഘടനയുമായി മുന്നോട്ട് പോകുന്ന കെ.പി.സി.സി. നേതൃത്വത്തിന്റെ (KPCC leadership) നിലപാടിനെതിരെ ​ഗ്രൂപ്പുകൾ ഉയർത്തിയ എതിർപ്പ് ഫലം കാണുമോയെന്ന് ഇന്നറിയാം. കേരളത്തിലുള്ള എ.ഐ.സി.സി. (AICC) ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റ് നിർദ്ദേശം നേതാക്കളെ അറിയിക്കുമെന്നാണ് സൂചന.

  നിർത്തിവയ്ക്കാൻ ഹൈക്കമാന്റ് നിർദ്ദേശം ഉണ്ടായില്ലെങ്കിൽ പുനഃസംഘടന പൂർത്തിയാക്കുമെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ നിലപാട്. ഇക്കാര്യത്തിൽ ഹൈക്കമാന്റ് പച്ചക്കൊടികാട്ടുമെന്നും ഇവർ കരുതുന്നു.

  കെ.പി.സി.സി. നേതൃയോ​ഗത്തിൽ പുനഃസംഘടനക്കെതിരെ അഭിപ്രായമുണ്ടായെങ്കിലും ഭാരവാഹിയോ​ഗത്തിൽ പൂർണ്ണ പിൻതുണ കിട്ടിയെന്നാണ് സുധാകരന്റെ വാദം. എന്നാൽ പ്രധാന തീരുമാനങ്ങൾ ഭാരവാഹി യോ​ഗത്തിൽ കൈക്കൊള്ളുക പതിവില്ലെന്ന് ​ഗ്രൂപ്പുകൾ ചൂണ്ടികാട്ടുന്നു. രാഷ്ട്രീയകാര്യ സമിതിയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാറ്. എന്ത് കൊണ്ട് കെ.പി.സി.സി. അദ്ധ്യക്ഷൻ ഇതിന് തയ്യാറാവുന്നില്ലെന്നാണ് ​ഗ്രൂപ്പുകളുടെ ചോദ്യം.  ഉമ്മൻ ചാണ്ടിയുടെ നീക്കം

  ഡൽഹിയിലെത്തിയ ഉമ്മൻചാണ്ടിയുടെ നീക്കമാണ് ​ഗ്രൂപ്പുകളുടെ പ്രതീക്ഷ. പുനഃസംഘടനക്കെതിരെ മാത്രമല്ല, കെ.പി.സി.സി. നേതൃത്വത്തിന്റെ ശൈലിക്കെതിരെ കടുത്ത നിലപാടാണ് ഉമ്മൻചാണ്ടി സ്വീകരിച്ചത്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും നേതാക്കളെ വെല്ലുവിളിച്ച് പുനഃസംഘടന നടത്തുന്നു, ഏകപക്ഷീയമായി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നു, രാഷ്ട്രീയകാര്യ സമിതി ചർച്ചകളില്ലാതെയുള്ള തീരുമാനം എന്നിവയെല്ലാം ​ഗ്രൂപ്പ് വികാരമായി ഉമ്മൻചാണ്ടി  സോണിയാ ​ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. തന്നെയും രമേശ് ചെന്നിത്തലയേയും വിശ്വാസത്തിലെടുക്കാതെയുള്ള നീക്കം അംഗീകരിക്കില്ലെന്ന സന്ദേശമാണ് ​ഗ്രൂപ്പ് ദൗത്യത്തിന്റെ ഭാ​ഗമായി ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തിച്ചത്.

  താരിഖ് അൻവറിനെ അം​ഗീകരിക്കാതെ ​ഗ്രൂപ്പുകൾ

  താരിഖ് അൻവർ നടത്തുന്ന ചർച്ചകൾക്ക് തങ്ങൾ വഴങ്ങില്ലെന്ന നിലപാടിലാണ് ​ഗ്രൂപ്പുകൾ. സോണിയാ​ ഗാന്ധിയെ നേരിട്ട് സാഹചര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. ഹൈക്കമാന്റ് നിർദ്ദേശം കെ.പി.സി.സി. നേതൃത്വത്തെ താരിഖ് അൻവർ അറിയിക്കട്ടെയെന്നാണ് ​ഗ്രൂപ്പുകളുടെ നിലപാട്. തങ്ങളെ അവ​ഗണിച്ച് പുനഃസംഘടന പൂർത്തിയാക്കിയാൽ കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കുകയായിരിക്കും ഇവരുടെ നീക്കം. തിരുവനന്തപുരത്ത് തങ്ങി കെ.പി.സി.സി. പ്രഖ്യാപിച്ച സമര പരിപാടികളിൽ പങ്കെടുക്കുന്ന താരിഖ് അൻവർ  ഇതിനിടെ പ്രധാന നേതാക്കളുമായുള്ള ആശയവിനിമയവും നടത്തിയേക്കും.

  ഒളിപ്പോര് ആരംഭിച്ചു

  സംഘടന തെര‍ഞ്ഞെടുപ്പിൽ എ, ഐ ​ഗ്രൂപ്പുകൾ ഒന്നിക്കുമെന്ന്  വ്യക്തമാണ്. ഇതിനായുളള ​ഗ്രൂപ്പ് യോ​ഗങ്ങളും നേതാക്കളുടെ ആശയ വിനിമയവും ശക്തമായി. പുനഃസംഘടനയെ എതിർക്കുന്നത് സംഘടനാ തെരഞ്ഞെടുപ്പിൽ ​ഗ്രൂപ്പുകൾ ആയുധമാക്കുമ്പോൾ, പുനഃസംഘടന പൂർത്തിയാക്കി തെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമുണ്ടാക്കുകയാണ് കെ. സുധാകരന്റെ ലക്ഷ്യം. ​ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിൽ നിരന്തര ആശയവിനിമയം നടക്കുന്നുണ്ട്. അടുത്തിടെ  കെ.പി.സി.സി. നേതൃത്വം ചില നേതാക്കൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയും ​ഗ്രൂപ്പുകൾ ആയുധമാക്കുന്നുണ്ട്. ​തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ​ഗ്രൂപ്പുകൾക്ക് എതിരായി ഉണ്ടായ വികാരം വഴിതിരിച്ച് വിട്ട് ​ഗ്രൂപ്പ് വികാരം ശക്തിപ്പെടുത്താനുള്ള അവസരമായി ഇത് മാറ്റിയെടുക്കുകയാണ് നേതാക്കളുടെ ലക്ഷ്യമെന്നാണ് സൂചന.
  Published by:user_57
  First published:
  )}