മുത്തലാഖിൽ കലഹിച്ച് കോൺഗ്രസ് വിട്ടു; ദേശീയ മുന്നണി സർക്കാരിൽ മന്ത്രി; ആരിഫ് ഖാനെ തേടിയെത്തുന്നത് ഗവർണർ പദവി
മുത്തലാഖിൽ കലഹിച്ച് കോൺഗ്രസ് വിട്ടു; ദേശീയ മുന്നണി സർക്കാരിൽ മന്ത്രി; ആരിഫ് ഖാനെ തേടിയെത്തുന്നത് ഗവർണർ പദവി
2004-ൽ ആണ് ബി.ജെ.പിയിൽ അംഗത്വമെടുക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈസർഗഞ്ച് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2007-ൽ ബി.ജെ.പിയിൽ നിന്നും രാജിവച്ച ആരിഫ് ഖാൻ സജീവ രാഷ്ട്രീയത്തിൽ നിന്നും സ്വയം മാറിനിന്നു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുധാരയിലേക്ക് ഉയർന്നു വന്ന നേതാവാണ് കേരള ഗവർണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാൻ. ഭാരതീയ ക്രാന്തി ദൾ പാർട്ടി(ബി.കെ.ഡി) നേതാവായാണ് ആരിഫ് ഖാൻ രാഷ്ട്രീയരംഗത്ത് സജീവമായത്. തുടർന്ന് കോൺഗ്രസ്, ജനതാദൾ, ബി.എസ്.പി പാർട്ടികളിൽ അംഗമായതിനൊടുവിലാണ് ബി.ജെ.പിയിൽ എത്തിയത്. എന്നാൽ ബി.ജെ.പിയിൽ നിന്നും രാജിവച്ച് സജീവരാഷ്ട്രീയത്തിൽ നിന്നും 12 വർഷമായി വിട്ടു നിൽക്കുന്നതിനിടയിലാണ് ഗവർണറായി നിയമിതനാകുന്നത്.
ബുലന്ദേശ്വറിലെ സിയാ നിയസഭാ മണ്ഡലത്തിൽ നിന്നാണ് ആരിഫ് ഖാൻ ആദ്യമായി ജനവിധി തേടിയത്. പക്ഷെ കന്നിയങ്കത്തിൽ വിജയിക്കാനായില്ല. തുടർന്ന് 1977-ൽ ഇരുപത്തി ആറാമത്തെ വയസിൽ അദ്ദേഹം ഉത്തർ പ്രദേശ് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് കോൺഗ്രസിൽ ചേർന്ന ആരിഫ് ഖാൻ 1980-ൽ കാൺപൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലുമെത്തി. 1984-ൽ ബാഹിറെയ്ച്ച് ലോക്സഭാ മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർഥിയായി വിജയം ആവർത്തിച്ചു. എന്നാൽ ലോക്സഭയിൽ രാജീവ് ഗാന്ധി അവതരിപ്പിച്ച മുസ്ലീം വ്യക്തി നിയമ ബില്ലിലെ ചില വ്യവസ്ഥകളോട് എതിർപ്പ് പ്രകടിപ്പിച്ച് 1986-ൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു. മുത്തലാഖ് നിയമത്തെച്ചൊല്ലി രാജീവ് ഗന്ധിയുമായി ഉടലെടുത്ത അഭിപ്രായഭിന്നതയാണ് ആരിഫ് ഖാന്റെ രാജിയിൽ കലാശിച്ചത്. 1989-ൽ ജനതാദൾ സ്ഥാനാർഥിയായി വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജനതാമന്ത്രിസഭയിൽ വ്യോമ ഗതാഗതം, ഊർജ്ജ വകുപ്പുകളുടെ മന്ത്രിയായി. പിന്നീട് ജനതാപാർട്ടി വിട്ട ഖാൻ ബഹുജൻ സമാജ് പാർട്ടി(ബി.എസ്.പി) പ്രതിനിധിയായി 1998-ലും ലോക്സഭയിലെത്തി.
2004-ൽ ആണ് ബി.ജെ.പിയിൽ അംഗത്വമെടുക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2007-ൽ ബി.ജെ.പിയിൽ നിന്നും രാജിവച്ച ആരിഫ് ഖാൻ സജീവ രാഷ്ട്രീയത്തിൽ നിന്നും സ്വയം മാറിനിന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.