തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച ആലപ്പുഴയിലെ കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി. നടപടി പൂർത്തീകരിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ദുലിയ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
റിസോർട്ടിലെ 54 കോട്ടേജുകളും പൂർണ്ണമായി പൊളിച്ചതായും ബാക്കിയുളളത് പ്രധാന കെട്ടിടം മാത്രമാണെന്നും ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ സംസ്ഥാന സ്റ്റാന്റിംഗ് കൗൺസിൽ സി കെ ശശി സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്നും കെട്ടിടം പൂർണ്ണമായി പൊളിച്ചുമാറ്റിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ നടപടികളാരംഭിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ചീഫ് സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി
തുടർന്ന് പൊളിക്കൽ സംബന്ധിച്ച സത്യവാങ്മൂലം ഈ വെള്ളിയാഴ്ച്ച ഫയൽ ചെയ്യാമെന്ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു.ശാസ്ത്രീയ, പാരിസ്ഥിതിക പഠനമില്ലാതെ റിസോര്‍ട്ട് പൊളിക്കുന്നത് വേമ്പനാട് കായലിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികളുടെ അഭിഭാഷകർ ബോധിപ്പിച്ചപ്പോൾ, റിസോര്‍ട്ട് പൊളിക്കുമ്പോള്‍ പരിസ്ഥിതി വിഷയങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി സർക്കാറിനോട് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Resort collapses, Supreme court