• HOME
  • »
  • NEWS
  • »
  • kerala
  • »
  • Madhu case| അട്ടപ്പാടി മധു കേസ്; ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറി

Madhu case| അട്ടപ്പാടി മധു കേസ്; ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറി

നാടകീയ സംഭവങ്ങളാണ് വിചാരണ കോടതിയിൽ വിസ്താരത്തിനിടെ ഇന്ന് അരങ്ങേറിയത്.

  • Last Updated :
  • Share this:
    പാലക്കാട്: അട്ടപ്പാടി മധു കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി. ഇന്ന് വിസ്തരിച്ച നാല് പേരാണ് കൂറുമാറിയത്. ക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠൻ, രഞ്ജിത്, അനൂപ് എന്നിവരാണ് കൂറുമാറിയത്. ഇതോടെ കൂറുമാറുന്നവരുടെ എണ്ണം 20 ആയി. വിസ്താരം നാളെയും തുടരും.

    നാടകീയ സംഭവങ്ങളാണ് വിചാരണ കോടതിയിൽ വിസ്താരത്തിനിടെ ഇന്ന് അരങ്ങേറിയത്. ഇന്നലെ കോടതിയിൽ പ്രദർശിപ്പിച്ച വീഡിയോ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷിയെ ഇന്നും വിസ്തരിച്ചു. കാഴ്ചശക്തി പരിശോധനക്ക് ശേഷം വീണ്ടും വിസ്തരിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

    Also Read- മധു കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിനെ വീണ്ടും വിസ്തരിച്ചു; 32ാം സാക്ഷിയും കൂറുമാറി

    മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യത്തിൽ കാഴ്ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് ആവർത്തിച്ചതോടെയാണ് കാഴ്ച പരിശോധിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. പരിശോധനയിൽ ഇയാൾക്ക് കാഴ്ച്ചാ പരിമിതിയില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും വിസ്തരിക്കാൻ ഉത്തരവിട്ടത്.

    Also Read- അട്ടപ്പാടി മധു കേസ്: കാഴ്ച്ചാ പരിമിതി ഇല്ല; കൂറുമാറിയ സാക്ഷിയോട് വീണ്ടും ഹാജരാകണമെന്ന് കോടതി

    വിചാരണക്കോടതി വീണ്ടും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ ആദ്യം നിഷേധിച്ച സുനിൽ കുമാർ ദൃശ്യങ്ങളിലുള്ളത് താനാണെന്ന് പിന്നീട് സമ്മതിച്ചു. സാക്ഷിക്കെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻറെ ഹർജി നാളെ പരിഗണിക്കും.

    കൂറുമാറിയ നാലാമത്തെ ഫോറസ്റ്റ് വാച്ചറാണ് സുനിൽകുമാർ. കൂറുമാറിയതോടെ ഇയാള ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സൈലന്‍റ് വാലി ഡിവിഷനിലെ ആനവായി ഫോറസ്റ്റ് റേഞ്ചിലെ താൽകാലിക വാച്ചറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. നേരത്തെ, മൊഴി മാറ്റിയ വാച്ചർമാരായ അനിൽ കുമാർ, കാളിമൂപ്പൻ, അബ്ദു റസാഖ് എന്നിവരെ സർവീസിൽ പിരിച്ചു വിട്ടിരുന്നു.

    കേസിലെ മുപ്പത്തിയൊന്നാം സാക്ഷി ദീപു ഇന്നലെ കൂറുമാറിയിരുന്നു. ഇരുപത്തിയൊന്നാം സാക്ഷി വീരൻ, ഇരുപതാം സാക്ഷി മരുതൻ, പതിനഞ്ചാം സാക്ഷി മെഹറുന്നീസ തുടങ്ങിയവർ നേരത്തേ കൂറുമാറിയിരുന്നു.
    Published by:Naseeba TC
    First published: