'സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ് എഴുതി നൽകണമെന്ന് തൃപ്തി ദേശായി; ഇന്നു പുലർച്ചെ മുതൽ സംഭവിച്ചത്

ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. തുടർന്ന് സുരക്ഷ നൽകാനാവില്ലെന്ന് എഴുതിനൽകാമെന്ന് സ്റ്റേറ്റ് അറ്റോർണി പൊലീസിനെ അറിയിച്ചു.

News18 Malayalam | news18-malayalam
Updated: November 26, 2019, 1:33 PM IST
'സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ് എഴുതി നൽകണമെന്ന് തൃപ്തി ദേശായി; ഇന്നു പുലർച്ചെ മുതൽ സംഭവിച്ചത്
trupti desai
  • Share this:
കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിക്കും സംഘത്തിനും സുരക്ഷ നൽകാനാകില്ലെ ന്ന് പൊലീസ് വ്യക്തമാക്കിയതോടെ എഴുതി നൽകണമെന്ന് വ്യക്തമാക്കി തൃപ്തി ദേശായി. ഇക്കാര്യം പൊലീസ്  എഴുതി നൽകിയാൽ മടങ്ങിപ്പോകാമെന്നാണ് തൃപ്തി അറിയിച്ചിരിക്കുന്നത്. കൊച്ചിയിൽ തൃപ്തി ദേശായി എത്തിയതു മുതൽ ഉണ്ടായ സംഭവ വികാസങ്ങൾ ചുവടെ ചേർക്കുന്നു.

also read:തൃപ്തി ദേശായി ഇന്ന് രാത്രിയിൽ മടങ്ങും; കർമസമിതി പ്രതിഷേധം അവസാനിപ്പിച്ചു

4 AM : തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡിലെ നാലംഗങ്ങൾക്കൊപ്പം ശബരിമല ദർശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.

7AM: ശബരിമലയിലേക്ക് പോകുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തിയും സംഘവും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തി. ഇവർക്കൊപ്പം ബിന്ദു അമ്മിണിയും ഉണ്ടായിരുന്നു.

7.30AM: ബിജെപി നേതാവ് സി. ജി രാജഗോപാലിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി കമ്മീഷ്ണർ ഓഫീസിൽ എത്തി.

8AM: കൊച്ചി കമ്മീഷ്ണർ ഓഫീസിന് മുന്നിൽ ശബരിമല കർമ സമിതി പ്രവർത്തകരുടെ നാമ ജപപ്രതിഷേധം ആരംഭിച്ചു.

8.30AM: ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം. മുളക് സ്പ്രേ ചെയ്തു. ബിന്ദുവിന് നേരെ കൈയ്യേറ്റ ശ്രമവും ഉണ്ടായി. കമ്മീഷ്ണർ ഓഫീസിൽ നിന്ന് പുറത്തിറക്കി മറ്റൊരു വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കൈയ്യേറ്റ ശ്രമം ഉണ്ടായത്.

9AM: ബിന്ദുവിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

10AM: തൃപ്തി ദേശായിയുമായി പൊലീസ് ചർച്ച നടത്തി.

11 AM: തൃപ്തിക്കും സംഘത്തിനും സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചു. മടങ്ങിപ്പോകാനും ഇവരോട് ആവശ്യപ്പെട്ടു.
11.30AM: മടങ്ങിപ്പോകാമെന്ന് തൃപ്തി ദേശായി അറിയിച്ചു. ഇതോടെ കർമ സമിതി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. രാത്രി 12നുള്ള വിമാനത്തിൽ കൊച്ചിയിൽനിന്നാണ് തൃപ്തി ദേശായി തിരികെ പോകുന്നത്.

12.00PM: ശബരിമലയിൽ പ്രവേശിക്കുന്നതിന് സുരക്ഷ നൽകില്ലെന്ന് പൊലീസ് എഴുതി നൽകണമെന്ന് തൃപ്തിയുടെ ഉപാധി.

12.30PM: ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. തുടർന്ന് സുരക്ഷ നൽകാനാവില്ലെന്ന് എഴുതിനൽകാമെന്ന് സ്റ്റേറ്റ് അറ്റോർണി പൊലീസിനെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവു കൂടി ലഭിച്ചാല്‍ കൊച്ചി സിറ്റി പൊലീസ് ഇക്കാര്യത്തിൽ രേഖാമൂലം മറുപടി നൽകും.
First published: November 26, 2019, 1:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading