കോട്ടയം: കേരള കോൺഗ്രസുകൾ യോജിച്ച് ഒറ്റപ്പാർട്ടിയാകുന്നതിനുള്ള ശ്രമം തുടരുമെന്ന് കേരള കോൺഗ്രസ് (തോമസ് വിഭാഗം) ചെയർമാൻ പി. സി തോമസ്. ദുബായിൽ ഇന്നും നാളെയും നടക്കുന്ന പരിപാടിയിൽ വിവിധ ഗ്രൂപ്പുകളിൽപ്പെട്ട കേരള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ട്. അവരുമായി ചർച്ച ചെയ്യാൻ കഴിയുമെന്നു കരുതുന്നതായി അദ്ദേഹം അറിയിച്ചു.
2018 ഓഗസ്റ്റ് ഒന്നിന് പി.ടി ചാക്കോയുടെ ചരമ വാർഷികം ആചരിക്കാൻ കോട്ടയത്തു വിളിച്ചുകൂട്ടിയ യോഗത്തിൽ കെ. എം മാണി, ഫ്രാന്‍സിസ് ജോർജ്, ജോണി നെല്ലൂർ എന്നിവർ പങ്കെടുത്തിരുന്നു.
അന്നു കേരളകോണ്‍ഗ്രസ് യോജിക്കേണ്ടതിന്റെ ആവശ്യകതയോട് നേതാക്കന്മാരൊക്കെ അനുകൂലമായാണ് പ്രതികരിച്ചത്. മുൻകൈ എടുക്കാൻ പി.സി തോമസിനെ ചുമതലപ്പെടുത്തുന്നതായി കെ.എം മാണി പ്രഖ്യാപിക്കുകയും ചെയ്തതാണെന്ന് പി. സി തോമസ് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.