ദിലീപിനെതിരെയുള്ള വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള് കേരള മെന്‍സ് അസോസിയേഷന് എന്ന സംഘടന. പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ എത്തിയ സംഘടനയെ കോവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് ഇടപ്പെട്ട് തടഞ്ഞു. സെക്രട്ടറിയേറ്റിലേക്കായിരുന്നു റാലി സംഘടിപ്പിക്കാനിരുന്നത്. ശാന്തി വിള ദിനേശ് ഉദ്ഘാടനം ചെയ്യും എന്ന് നേരത്തെ അറിയിച്ചിരുന്നു.
ദിലീപിനെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത് എന്ന് കേരള മെന്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. തങ്ങളുടെ പ്രതിഷേധ മാര്‍ച്ചിനെത്തിയ ആള്‍ക്കാരെ പൊലീസ് ഓടിച്ചുവിട്ടെന്ന് തുടര്‍ന്ന് സംസാരിച്ച കേരള മെന്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം പാളയം രക്തസാക്ഷ മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലാണ് രാവിലെ 11 മണിക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. മാര്‍ച്ച് നിര്‍ത്തിവയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫ്ലക്സ് ബോര്‍ഡുകള്‍ ഉള്‍പ്പടെ സംഘടന മാറ്റി.
ശാന്തി വിള ദിനേശന് അടക്കമുള്ളവര്‍ പറഞ്ഞതുകൊണ്ടാണ് മാര്‍ച്ച് മാറ്റിവയ്ക്കുന്നതെന്നും അജിത് കുമാര്‍ വ്യക്തമാക്കി. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരെയും ഓള് കേരള മെന്‍സ് അസോസിയേഷന് പ്രതിഷേധത്തിന് ക്ഷണിച്ചിരുന്നു.
ഓള് കേരള മെന്‍സ് അസോസിയേഷന് പേജിലെത്തിയ ലൈവ് വിഡിയോയില്‍ പരിപാടി മാറ്റിവച്ച കാര്യം പൊലീസിനോട് ഇവര്‍ പറയുന്നു 'സംഭവം മാറ്റിവച്ചു. പിന്നെ നടത്താം..' പൊലീസിനോട് ഭാരവാഹി ഉറപ്പ് പറയുന്നു. സംവിധായകന് ശാന്തിവിള ദിനേശിനെയും വിഡിയോയില്‍ കാണാം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.