നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Ayodhya Verdict | സംയമനത്തോടെയും സമാധാനപൂർവ്വമായും കോടതി വിധിയെ സ്വീകരിക്കണം

    Ayodhya Verdict | സംയമനത്തോടെയും സമാധാനപൂർവ്വമായും കോടതി വിധിയെ സ്വീകരിക്കണം

    All party meet convened under the aegis of Kannur Collector calls for peace on passing of Ayodhya Verdict | കണ്ണൂർ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗം ജനങ്ങളോടായി അഭ്യർത്ഥിക്കുന്നു

    ayodhya-Illustration

    ayodhya-Illustration

    • Share this:
      അയോധ്യ കേസിൽ കോടതി വിധി എന്തുതന്നെയായാലും സംയമനത്തോടെയും സമാധാനപൂർവ്വമായും മാത്രമേ കോടതി വിധിയെ സ്വീകരിക്കാവൂ എന്ന് കണ്ണൂർ ജില്ലാ കലക്ടറുടെ
      അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗം എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിച്ചു.

      മലയാളികളുടെ സഹിഷ്ണുതയും പ്രബുദ്ധതയും ഉയർത്തിപ്പിടിക്കുന്ന വിധത്തിൽ മാത്രമേ ലോകമാകെ ഉറ്റുനോക്കുന്ന സുപ്രീംകോടതി വിധിയെ സമീപിക്കാൻ പാടുള്ളൂ. ഭരണഘടനയുടെ അടിസ്ഥാന നിലപാടായ മതനിരപേക്ഷതയ്ക്കും മതസൗഹാർദ്ദത്തിനും കോട്ടംതട്ടുന്ന യാതൊരു പ്രവൃത്തിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ല.

      പ്രസംഗത്തിലോ പ്രതികരണങ്ങളിലോ നവമാധ്യമങ്ങളിലൂടെയോ വിദ്വേഷ പ്രചരണം ഉണ്ടാവരുതെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും കർശന നിയമനടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്നും സർവക്ഷി യോഗത്തിൽ ജില്ലാ കലക്ടർ വ്യക്തമാക്കി.

      First published:
      )}