• HOME
  • »
  • NEWS
  • »
  • kerala
  • »
  • All Party Meet | പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യല്‍; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

All Party Meet | പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യല്‍; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

കൊടി തോരണങ്ങള്‍ നീക്കം ചെയ്യാത്തതില്‍ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉന്നയിച്ചത്.

pinarayi vijayan

pinarayi vijayan

  • Share this:
    തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി (chief minister)വിളിച്ച സര്‍വ്വകക്ഷിയോഗം (all party meet)ഇന്ന് നടക്കും. രാവിലെ പതിനൊന്നു മണിയ്ക്ക് ഓണ്‍ലൈനായിട്ടാണ് യോഗം. കൊടി തോരണങ്ങള്‍ നീക്കം ചെയ്യാത്തതില്‍ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടി തീരുമാനിക്കാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചത്

    പാതയോരങ്ങളിലെ കൊടിതോരണങ്ങള്‍സംബന്ധിച്ച് കൊച്ചി കോര്‍പ്പറേഷനെതിരെരൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിനടത്തിയത്. നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

    Also Read-CPM |സി.പി.എമ്മിനെന്തും ചെയ്യാമോ?നടപ്പാത കൊടിതോരണങ്ങളില്‍ ആഞ്ഞടിച്ച് ഹൈക്കോടതി

    നിയമലംഘനങ്ങളുടെ നേരെ കോര്‍പറേഷന്‍ കണ്ണടച്ചത് എങ്ങനെയാണ്. നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പറേഷന്‍ സെക്രട്ടറി തുറന്ന് പറയണം. പേടിയില്ലാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

    കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് അന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

    Also Read-'റോഡിലെ അനധികൃത ബോര്‍ഡുകൾ മൂന്നു മാസത്തിനുളളിൽ മാറ്റണം' ഹൈക്കോടതി

    സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിലെ നടപ്പാതകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിയ്ക്കുന്നു.ഒരു അപടമുണ്ടായി ജീവന്‍ നഷ്ടമാവേണ്ടതുണ്ടോ.കോടതി ഉത്തരവുകള്‍ നടപ്പിലാക്കാനുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.കൊച്ചി നഗരത്തില്‍ നിറഞ്ഞിരിയ്ക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെന്തെന്ന് കോടതി ചോദിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: