വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം; സ്കൂളിലെ മുഴുവൻ അധ്യാപകരെയും മാറ്റും

എല്ലാ കുട്ടികൾക്കും കൗൺസിലിങ് നൽകാനും സർവകക്ഷിയോഗത്തിൽ തീരുമാനമായി

News18 Malayalam | news18
Updated: November 24, 2019, 8:34 PM IST
വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം; സ്കൂളിലെ മുഴുവൻ അധ്യാപകരെയും മാറ്റും
News18
  • News18
  • Last Updated: November 24, 2019, 8:34 PM IST
  • Share this:
വയനാട്: വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ ബത്തേരി സർവജന സ്കൂളിലെ മുഴുവൻ അധ്യാപകരെയും മാറ്റും. ബത്തേരിയിൽ ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബത്തേരി സർവജന സ്കൂളിലെ യു.പി വിഭാഗത്തിന് ഒരു ആഴ്ച അവധി നൽകാനും യോഗത്തിൽ തീരുമാനമായി.

എല്ലാ കുട്ടികൾക്കും കൗൺസിലിങ് നൽകും. ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ ചെവ്വാഴ്ച മുതൽ ആരംഭിക്കും. കുട്ടിക്ക് പാമ്പ് കടിയേറ്റ ക്ലാസ് മുറി ഉൾപ്പെട്ട കെട്ടിടം പൊളിക്കും. പുതിയ കെട്ടിടത്തിനുളള എസ്റ്റിമേറ്റ് നഗരസഭ ഉടൻ സമർപ്പിക്കും.

'സ്ഥിരതയുള്ള ഭരണം ഉറപ്പുവരുത്തും' - പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശത്തിന് ഒരു ദിവസത്തിനു ശേഷം അജിത് പവാറിന്‍റെ മറുപടി

സർവജന സ്കൂളിലെ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കും. ഷെഹ് ലയുടെ മരണത്തിൽ മാധ്യമങ്ങളിൽ പ്രതികരിച്ച കുട്ടികൾക്കതിരെ പ്രതികാര നടപടി ഉണ്ടാകരുതെന്നും യോഗത്തിൽ നിർദ്ദേശം ഉണ്ടായി.
First published: November 24, 2019, 8:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading