• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

എലിപ്പനിയെ ഭയക്കേണ്ടതുണ്ടോ ?

news18india
Updated: August 29, 2018, 3:04 PM IST
എലിപ്പനിയെ ഭയക്കേണ്ടതുണ്ടോ ?
news18india
Updated: August 29, 2018, 3:04 PM IST
പ്രളയം കഴിഞ്ഞെങ്കിലും ഇതിനെ പിന്നാലെയുള്ള പകര്‍ച്ചാവ്യാധികള്‍ സംബന്ധിച്ച്  ആശങ്ക ഉയര്‍ന്നിരുന്നു. പത്തനംതിട്ട വടശേരിക്കരയില്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരാള്‍ എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചതിനെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍  ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്  ജാഗ്രതാ നിര്‍ദ്ദേശം.

എന്നാല്‍ എലിപ്പനിയെ പ്രതിരോധിക്കാനാകുമെന്നും പിടിപെട്ടാല്‍ തന്നെ ഫലപ്രദമായ ചികിത്സാ ഉണ്ടെന്നും ആരോഗ്യപ്രവര്‍ത്തകനായ ഡോ ബി. ഇക്ബാല്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എലിപ്പനിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം കൂടിയാ ഡോ ഇക്ബാല്‍ പങ്കുവയ്ക്കുന്നുണ്ട്.

ഡോ ഇക്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചില ജില്ലകളില്‍ ഏതാനും പേരെ എലിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ പരിഭ്രമിക്കേണ്ടതില്ല. മഴവെള്ളം ഇറങ്ങി കഴിഞ്ഞ് വീട് വൃത്തിയാക്കലും മറ്റും ആരംഭിക്കുമ്പോള്‍ എലിപ്പനി വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ട് കരുതല്‍ നടപടികളും ആരോഗ്യ വിദ്യാഭ്യാസ പരിപാടികളും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമായ നടത്തിവരികയാണ്. ഇത്തരം സാഹചര്യങ്ങളില്‍ പ്രതീക്ഷിക്കാവുന്നതില്‍ വളരെ കുറച്ച് പേരെ മാത്രമാണ് രോഗം ബാധിച്ചിട്ടുള്ളത്. എലിപ്പനി പ്രതിരോധിക്കാനും പിടിപെട്ടാല്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാനുമുള്ള ഫലവത്തായ ചികിത്സ ലഭ്യമാണ്.

എന്താണ് എലിപ്പനി?

മഴക്കാലത്തും തുടര്‍ന്നുമുണ്ടാകുന്ന പകര്‍ച്ചവ്യാധികളിലൊന്നാണ് ഇംഗ്ലീഷില്‍ ലെപ്‌റ്റോസ്‌പൈറൊസിസ്(Leptospirosis), വീല്‍ സ് ഡിസീസ് (Weil's Disease) എന്നീ പേരുകളില്‍ അറിയപ്പെടുന്ന എലിപ്പനി. ലെപ്‌ടോസ്‌പൈറ (Leptospira) ജനുസ്സില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ (Spirocheta), മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) 'എലിപ്പനി'. പ്രധാന രോഗവഹകര്‍ എലി, കന്നുകാലികള്‍, നായ , പന്നി, കുറുക്കന്‍, ചിലയിനം പക്ഷികള്‍ എന്നിവയാണ്. എലികളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പ്രധാനമായും വ്യാപിക്കുന്നത്.

പകരുന്നതെങ്ങനെ?
Loading...

കെട്ടി നില്‍കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി വ്യാപിക്കുന്നത്. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങളില്‍ , ലെപ്‌ടോസ്‌പൈറ അനേക നാള്‍ ജീവിച്ചിരിക്കും. നല്ല സൂര്യ പ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളില്‍ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികള്‍ വരാറുള്ള സന്ദര്‍ശിക്കാറുള്ള ജലാശയങ്ങള്‍ ,ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയില്‍ വേണ്ടത്ര മുന്‍ കരുതലുകള്‍ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ , കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തില്‍ എത്തുന്നു . കൈകാലുകളില്‍ ഉണ്ടാകുന്ന പോറലുകള്‍, മുറിവുകള്‍ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളില്‍ക്കൂടിപ്പോലും മുഖം കഴുകുമ്പോള്‍ രോഗബാധ ഉണ്ടാകാം എലി മൂത്രം മൂലം മലിനമായ ചെളിയിലും, തോടുകളിലും, ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോള്‍ ബാധ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. പറമ്പില്‍ പണിയെടുക്കുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്. ശുചീകരണ പ്രവര്ത്തണനങ്ങളില്‍ ഏര്‌പ്പെ്ടുന്നവരെയാണ് എലിപ്പനി ഏറ്റവും കൂടുതല്‍ പിടികൂടാന്‍ സാധ്യതയുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

രോഗലക്ഷണങ്ങള്‍ എന്തെല്ലാം? 

ലെപ്‌ടോസ്‌പൈറ ശരീരത്തില്‍ കടന്നുകൂടുന്നതു മുതല്‍ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള (incubation period ) സാധാരണ 10 ദിവസമാണ്. ഇത് 4 മുതല്‍ 20 ദിവസം വരെ ആകാം. രോഗാണു രക്തത്തില്‍ വളരെ വേഗം പെരുകുന്നു. ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളര്‍ച്ച , ശരീരവേദന, തലവേദന , ഛര്‍ദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ചില ആളുകള്‍ക്ക് വിശപ്പില്ലായ്മ, മനംപിരട്ടല്‍ എന്നീ ലക്ഷണങ്ങള്‍ കൂടി ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച , വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. തലവേദന, തലയുടെ പിന്‍ഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ചിലര്‍ക്ക് രോഗം പിടിപെട്ടു ഒരാഴ്ചക്കുള്ളില്‍ കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീര്‍ണമായാല്‍ മരണം വരെ സംഭവിക്കാം. ഏത് പനിയും എലിപ്പനി ആകാം. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ എലിപ്പനി പൂര്‍ണമായും ഭേദമാക്കാനാക്കും.

എങ്ങിനെ തടയാം ?

എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗ്ഗം. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക. കെട്ടിനില്ക്കു ന്ന വെള്ളത്തില്‍ ഇറങ്ങുന്നതും , കുളിക്കുന്നതും ഒഴിവാക്കണം. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതെ ശ്രദ്ധിക്കുക ഒഴിവാക്കാന്‍ പറ്റില്ലെങ്കില്‍ ഗം ബൂട്‌സ്, കയ്യുറകള്‍ എന്നിവ ഉപയോഗിക്കുക.. വീട്ടില്‍ ഉള്ള വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസര്ജ്ജ്യ്വും കലരാത്ത രീതിയില്‍ മൂടിവെയ്ക്കുക . വെള്ളം വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക

എങ്ങിനെ പ്രതിരോധിക്കാം? 

ആവര്‍ത്തിച്ച് വെള്ളത്തില്‍ ഇറങ്ങേണ്ടി വരുന്ന വീട്ടുകാരും വീട് ശുചീകരിക്കാന്‍ എത്തുന്ന സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കെണ്ടതാണ്. ഡോക്‌സിസൈക്ക്‌ലിന്‍ (Doxycycline) ആന്റി ബയോട്ടിക്ക് 100 മി ഗ്രാമിന്റെ ഗുളിക രണ്ടെണ്ണം ആഹാരത്തിന് ശേഷം ആഴ് ചയില്‍ ഒന്ന് വീതം ആറാഴ്ച കഴിക്കുന്നത് വഴി രോഗത്തെ പ്രതിരോധിക്കാനാവും ചിലര്‍ക്ക് ഡോക്‌സി സൈക്ക്‌ലിന്‍ വയറില്‍ അസ്വസ്ഥതയുണ്ടാക്കാം. അങ്ങിനെയുള്ളവര്‍ ഡോക്ടറെ സമീപിച്ച് ഫലപ്രദമായ മറ്റ് ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കുക.

ചികിത്സ എപ്പോള്‍?

കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാവുന്ന ഏതു പനിയും എലിപ്പനിയാവാം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോയി ഉചിതമായ ചികിത്സക്ക് വിധേയരാവുക. പെനിസിലിന്‍ (Penicillin G), ആംപിസെല്ലിന്‍ (Ampicillin), അമോക്‌സിസിലിന്‍ (Amoxicillin), എറിത്രോമൈസിന്‍ (Erythromycin) എന്നീ ആന്റി ബയോട്ടിക്കുകളാണ് എലിപ്പനി ചികിത്സക്കായി നിര്‍ദ്ദേശിക്കാറുള്ളത്..

First published: August 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...