വലിയ വിമാനങ്ങള്‍ ഇനി കരിപ്പൂരിലും പറന്നിറങ്ങും; അടുത്തമാസം മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണ

News18 Malayalam
Updated: September 13, 2018, 7:50 AM IST
വലിയ വിമാനങ്ങള്‍ ഇനി കരിപ്പൂരിലും പറന്നിറങ്ങും; അടുത്തമാസം മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണ
ഫയൽ ചിത്രം
  • Share this:
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ അടുത്തമാസം മുതല്‍ സര്‍വീസ് ആരംഭിക്കും. റണ്‍വേ പ്രവൃത്തികള്‍ക്കായി രണ്ടര വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. ഒക്ടോബര്‍ രണ്ടുമുതല്‍ വലിയവിമാനങ്ങള്‍ എത്തി തുടങ്ങും. നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് രണ്ടരവര്‍ഷമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കരിപ്പൂരില്‍ തിരികെയെത്തുന്നത്.

സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് വിമാനങ്ങളാണ് ആദ്യമെത്തുന്നത്. ഒപ്പം നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ജിദ്ദ, റിയാദ് സര്‍വീസുകളില്‍ ചിലത് കരിപ്പൂരിലേക്ക് മാറ്റാനും ഏകദേശ തീരുമാനമായി. എയര്‍ അറേബ്യ അടക്കമുള്ള വിമാന കമ്പനികളും ഒക്ടോബറോടെ വലിയ എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന് അനുമതി തേടിയിട്ടുണ്ട്.

എയര്‍ ഇന്ത്യയുടെ ജിദ്ദ സര്‍വീസും പുനരാരംഭിക്കുമെന്നാണ് സൂചന. നിലവില്‍ 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനങ്ങളാണ് കരിപ്പൂരില്‍നിന്നുള്ളത്. 420 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 747 ഇനത്തില്‍പ്പെട്ട ജംബോ ജെറ്റ് വിമാനം വരെ നേരത്തേ കരിപ്പൂരില്‍നിന്ന് സര്‍വീസ് നടത്തിയിരുന്നു. വലിയ വിമാനങ്ങള്‍ കൂടെ കരിപ്പൂരില്‍ എത്തി തുടങ്ങുന്നതോടെ മലബാറിലെ വിമാനയാത്രാ ബുദ്ധിമുട്ടുകള്‍ക്ക് കുറച്ചെങ്കിലും പരിഹാരമാകും.

 

 
First published: September 13, 2018, 7:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading