നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'അന്‍വറിന്‍റെ ആക്ഷേപം ചട്ടലംഘനം'; പ്രതിപക്ഷ നേതാവിനെതിരായ ആരോപണം സഭാരേഖകളില്‍ നിന്ന് നീക്കി

    'അന്‍വറിന്‍റെ ആക്ഷേപം ചട്ടലംഘനം'; പ്രതിപക്ഷ നേതാവിനെതിരായ ആരോപണം സഭാരേഖകളില്‍ നിന്ന് നീക്കി

    പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങളും അതിന് വി ഡി സതീശന്‍ നല്‍കിയ വിശദീകരണവും സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതായി സ്പീക്കര്‍ സഭയെ അറിയിച്ചു

    niyamasabha

    niyamasabha

    • Share this:
      തിരുവനന്തപുരം: നിയമനിര്‍മ്മാണ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പി.വി അന്‍വര്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തതായി സ്പീക്കറുടെ റൂളിംഗ്. സഭാ ചട്ടങ്ങളിലും കീഴ് വഴക്കങ്ങളിലും അംഗങ്ങള്‍ക്കായുള്ള പെരുമാറ്റചട്ടങ്ങളിലും വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കാതെയും മുന്‍കൂട്ടി എഴുതി നല്‍കാതെയും ആരോപണം ഉന്നയിച്ചതുകൊണ്ടാണ് പ്രസംഗഭാഗം നീക്കം ചെയ്യുന്നതെന്ന് സ്പീക്കര്‍ അറിയിച്ചു.

      സഭയുടെ നടപടി ക്രമങ്ങള്‍ പരിശോധിച്ചാല്‍ ന്യൂനപക്ഷം അംഗങ്ങള്‍ ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. 133 വര്‍ഷം പിന്നിട്ട സഭയുടെ അന്തസ്സും പൈതൃകവും കാത്തുസൂക്ഷിക്കേണ്ട ചുമതല അംഗങ്ങള്‍ക്കാണ്. ആ ഗൗരവവും പാര്‍ലമെന്ററി മര്യാദകളും ഉള്‍ക്കൊണ്ടുകൊണ്ട് സഭയ്ക്കകത്തും പുറത്തും പെരുമാറുവാന്‍ അംഗങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

      Bineesh Kodiyeri| ബിനീഷിന്റെ ജാമ്യം; കോടിയേരിക്കും സിപിഎമ്മിനും ആശ്വാസം

      ഇഡി (enforcement directorate)കേസിൽ ബിനീഷ് കോടിയേരിക്ക് (Bineesh Kodiyeri)ജാമ്യം കിട്ടിയതോടെ സിപിഎം(cpm) സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ (Kodiyeri Balakrishnan) മടങ്ങി വരവും വേഗത്തിലാകും.  ഫെബ്രുവരിയിലെ സംസ്ഥാന സമ്മേളനത്തിനു മുൻപേ കോടിയേരി സെക്രട്ടറി സ്ഥാനത്തു മടങ്ങിയെത്താനാണ് സാധ്യത.

      ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലേ കഴിഞ്ഞ നവംബർ 13നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. തുടർ ചികിത്സ ആവശ്യമായതിനാൽ അവധി അനുവദിക്കുന്നു എന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റിന്റെ വിശദീകരണം. തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുൻപായിരുന്നു മുന്നണിയുടെ നായകന്റെ മാറ്റം. മകനെതിരേ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയേയും മുന്നണിയേയും ബാധിക്കാതിരാക്കാനുള്ള കരുതലായിരുന്നു കോടിയേരിയുടെ തീരുമാനം.

      ബിനിഷിന് ജാമ്യം കിട്ടിയതോടെ സെക്രട്ടറി സ്ഥാനത്തേക്കു മടങ്ങിവരാൻ കോടിയേരിക്കു മുന്നിലുള്ള തടസ്സം പൂർണമായും നീങ്ങുകയാണ്. ആലപ്പുഴ സമ്മേളനത്തിൽ പിണറായിയുടെ പകരക്കാരനായി സിപിഎം സെക്രട്ടറിയായ കോടിയേരിക്ക് തൃശൂരിലേത് രണ്ടാം ഊഴമായിരുന്നു. സിപിഎം മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി സെക്രട്ടറിയാകാം.

      എറണാകുളത്ത് കോടിയേരിയുടെ മൂന്നാമൂഴമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ.വിജയരാഘവനു കൈമാറിയെങ്കിലും തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെ നയിച്ചത് കോടിയേരി തന്നെയായിരുന്നു. സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും നിർണയാക ഇടപെടലുകളാണ് കോടിയേരി നടത്തിയത്.
      Also Read-Mullaipperiyar | മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു
      ആരോഗ്യം കൂടി മെച്ചപ്പെട്ടതോടെ ബിനീഷിന്റെ ജയിൽ വാസം മാത്രമായിരുന്നു തിരിച്ചുവരവിന് തടസ്സം. അടുത്തയാഴ്ചത്തെ സംസ്ഥാന സമിതി യോഗത്തിൽ കോടിയേരിയുടെ തിരിച്ചുവരവ് തീരുമാനിക്കപ്പെടാനാണ് സാധ്യത. നവംബർ അഞ്ചാം തീയതി സംസ്ഥാന സെക്രട്ടേറിയറ്റും ആറിനും ഏഴിനും സംസ്ഥാന സമിതിയും ചേരും.

      അറസ്റ്റിലായി ഒരു വർഷം തികയുന്ന വേളയിലാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപയുടെ 2 ആൾജാമ്യത്തിനു പുറമേ, രാജ്യം വിടരുത്, വിചാരണക്കോടതിയിൽ കൃത്യമായി ഹാജരാകണം തുടങ്ങിയ നിബന്ധനകളിന്മേലാണ് ജാമ്യം. ബിനീഷ് ഇന്ന് ജയിൽമോചിതനാകും.
      Published by:Jayashankar AV
      First published:
      )}