• HOME
  • »
  • NEWS
  • »
  • kerala
  • »
  • Me Too | ലൈംഗിക പീഡന ആരോപണം; ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതിയില്ലെന്ന് യുവതി

Me Too | ലൈംഗിക പീഡന ആരോപണം; ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതിയില്ലെന്ന് യുവതി

യുവതികളുടെ മീ ടു ആരോപണം പുറത്തുവന്നതിന് പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു.

Tattoo

Tattoo

  • Share this:
    കൊച്ചി: കാക്കനാട്ടെ പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റിനെതിരെ (Tattoo Artist) ലൈംഗിക പീഡന ആരോപണം (Sexual Assault) ഉന്നയിച്ചതിന് പിന്നാലെ സംഭവത്തിൽ പരാതിയില്ലെന്ന് വ്യക്തമാക്കി യുവതി. വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് യുവതി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചത്. ടാറ്റൂ ആർട്ടിസ്റ്റിൽ നിന്നു൦ നേരിടേണ്ടി വന്ന ദുരനുഭവം റെഡ്ഡിറ്റിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്.

    തനിക്ക് നേരെയുണ്ടായ അതിക്രമം വെളിപ്പെടുത്തിയതിന് പിന്നാലെ തന്റെ വിവരങ്ങൾ അറിയാനായി നിരവധി പേരാണ് വിളിച്ചതെന്നും ഈ വിഷയത്തില്‍ തനിക്ക് പരാതിയൊന്നുമില്ലെന്ന് മാതാപിതാക്കളോടൊപ്പമെത്തിയാണ് യുവതി പോലീസിനെ അറിയിച്ചത്.

    ടാറ്റൂ ആർട്ടിസ്റ്റ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വര്‍ഷം മുമ്പുണ്ടായ ഈ ദുരനുഭവം താൻ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. നിരവധി പേർക്ക് സമാനമായ അനുഭവം ഉണ്ടായതായും യുവതി ചൂണ്ടിക്കാണിച്ചിരുന്നു. യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി യുവതികള്‍ സമാന സാഹചര്യത്തില്‍ പീഡനത്തിന് ഇരയായ അനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരുന്നു.

    Also read- Me Too | 'ബ്രാ ഊരാൻ പറഞ്ഞു; മാറിടത്തിൽ പിടിച്ചു'; പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം

    യുവതികളുടെ മീ ടു ആരോപണം പുറത്തുവന്നതിന് പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. സ്റ്റുഡിയോകളുടെ ഉടമസ്ഥരുടേതുൾപ്പടെയുള്ളവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ പോലീസ് ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കേസ് എടുത്തിട്ടില്ലെങ്കിലും ഗുരുതര ആരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് നടപടി.

    പീഡന ആരോപണങ്ങൾക്ക് പുറമെ ടാറ്റൂ സ്റ്റുഡിയോകളുടെ ലൈസന്‍സ് സംബന്ധിച്ചുള്ള കാര്യത്തിലും പലയിടത്തും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ശാസ്ത്രീയ രീതിയിലല്ല ഇവയുടെ പ്രവർത്തനമെന്നും ആരോപണമുണ്ട്.

    ഭർത്താവിനെ പട്ടാപ്പകൽ പോലീസ് കസ്റ്റഡിയിൽ നിന്നും നാടകീയമായി ഇറക്കിക്കൊണ്ടുപോയി ഭാര്യ

    12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കസ്റ്റഡിയിലുള്ള (police custody) ഭർത്താവിനെ പട്ടാപ്പകൽ പൊലീസിന് മുന്നിലൂടെ ഇറക്കിക്കൊണ്ടു പോയി ഭാര്യ. മൊഹാലി, യുടി പോലീസ് സ്റ്റേഷനിലാണ് സംഭവം. മുക്ത്‌സർ സാഹിബിലെ ഹിമാൻഷു കക്രിയയെയാണ് ഭാര്യ സീരത്ത് തന്റെ സ്വിഫ്റ്റ് കാറിൽ കൊണ്ടുപോയത്.

    “കക്രിയ സെക്ടർ 8 മാർക്കറ്റിൽ എത്തിയപ്പോൾ, ആരോ അയാളെ തിരിച്ചറിയുകയും സംഭവസ്ഥലത്തെത്തിയ പരാതിക്കാരനായ വീർ പർതപ്പിനെ അറിയിക്കുകയും അയാൾ മൊഹാലി പോലീസിനെ വിളിക്കുകയും ചെയ്തു. എ.എസ്.ഐ. ബി.എസ്. മന്ദിന്റെ സംഘം സ്ഥലത്തെത്തി. കക്രിയയെ പോലീസ് വാഹനത്തിൽ കയറ്റാൻ പോകുകയായിരുന്നു. അതിനിടെ, ഭാര്യ എത്തി പോലീസിനെ തള്ളിമാറ്റി, ഭർത്താവിനെ വലിച്ചുമാറ്റി രക്ഷപ്പെട്ടു,” പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. താൻ പോലീസ് വാഹനത്തിൽ പോകില്ലെന്നും സ്വന്തമായി സ്റ്റേഷനിൽ എത്താമെന്നും കക്രിയ പോലീസിനോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.

    Also read- Arrest | സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ; കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

    ജനുവരി 18 മുതൽ മൊഹാലി പോലീസ് അന്വേഷിക്കുന്ന കക്രിയ തന്റെ ഫോർച്യൂണറിൽ സെക്ടർ 8 മാർക്കറ്റിലേക്ക് പോയിരുന്നു. ഇയാളുടെ എസ്‌യുവിയിൽ നിന്ന് 9 എംഎം പിസ്റ്റളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.
    Published by:Naveen
    First published: