തിരുവനന്തപുരം: ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 15 വയസുള്ള രണ്ട് കുട്ടികള്‍ക്ക് വാക്‌സിന്‍ (Vaccine) മാറി നല്‍കിയതായി പരാതി.
15ാം വയസില്‍ എടുക്കേണ്ട പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് വാക്‌സീന്‍ മാറിനല്‍കിയത് . കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് (Covishield) ആണ് നല്‍കിയത്. കുട്ടികളോട് പ്രായം പോലും ചോദിക്കാതെയാണ് വാക്‌സിന്‍ നല്‍കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ട സ്ഥലം മാറിയതായാണ് ലഭിക്കുന്ന വിവരം
റജിസ്‌ട്രേഷന്‍ നടത്തി മാത്രം ആളുകള്‍ വാക്‌സിനേഷന്‍ റൂമിലേക്ക് കുട്ടികള്‍ മറ്റൊരു വഴിയിലൂടെ പ്രവേശിക്കുകയായിരുന്നു എന്നും
കുട്ടികള്‍ ആശുപത്രിയില്‍ നിരക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Omicron |കൊച്ചി വിമാനത്താവളത്തിൽ മണിക്കൂറിൽ 700 യാത്രക്കാർക്ക് പരിശോധനാ സൗകര്യം; അര
മണിക്കൂറിൽ പരിശോധനാ ഫലം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ(omicron variant) ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ(Kochi airport) രാജ്യാന്തര യാത്രക്കാർക്കായി വിപുലമായ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ മുതൽ ഒരേസമയം എഴുന്നൂറോളം യാത്രക്കാരെ പരിശോധിക്കാനാകും.
രാജ്യാന്തര യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധന നടപടികൾ കൂടുതൽ സുഗമമാക്കാൻ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐ. എ. എസിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച യോഗം ചേർന്നു. നിലവിലെ ആർ. ടി. പി. സി ആർ പരിശോധന സൗകര്യങ്ങൾക്കു പുറമേ റാപ്പിഡ് പി. സി. ആർ പരിശോധന സൗകര്യവും വ്യാഴാഴ്ച മുതൽ സിയാലിൽ ഉണ്ടാകും.
ഒരേസമയം 350 പേർക്ക് ആർ. ടി. പി സി ആറും 350 പേർക്ക് റാപിഡ് പി. സി. ആറും പരിശോധന നടത്താൻ സൗകര്യമുണ്ടാകും. റിസ്ക് പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്ന മുഴുവൻ യാത്രക്കാർക്കും മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരുടെ രണ്ട് ശതമാനം പേർക്കും ആണ് പരിശോധന നടത്തുക. റാപിഡ് പരിശോധനാഫലം അരമണിക്കൂറിനകം ലഭ്യമാകും. നെഗറ്റീവ് ആണെങ്കിൽ വീട്ടിലേക്ക് പോകാം. ആർ. ടി. പി. സി. ആർ പരിശോധനാഫലം ലഭ്യമാക്കാൻ അഞ്ചുമണിക്കൂർ എടുത്തേക്കും. ഈ സമയം യാത്രക്കാർക്ക് വിശ്രമിക്കാൻ പ്രത്യേക ഹോൾഡിങ് ഏരിയ സജ്ജമാക്കിയിട്ടുണ്ട്.
എയർപോർട്ട് ഡയറക്ടർ എ. സി. കെ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ എം. ഷബീർ, ഓപ്പറേഷൻസ് ജനറൽ മാനേജർ സി. ദിനേശ് കുമാർ, ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ വി. ജയശ്രീ, നോഡൽ ഓഫീസർ ഡോക്ടർ എം. എം. ഹനീഷ് , എയർലൈൻസ് ഓപ്പറേറ്റർ കമ്മിറ്റി ചെയർപേഴ്സൺ ശർമിള ടോംസ്, സി. ഐ. എ. എസ്. എഫ് കമന്റ്ഡന്റ് സുനിത് ശർമ്മ,വിമാനത്താവളത്തിലെ വിവിധ ഏജൻസികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
50 മുതൽ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളിൽ കഴിഞ്ഞയാഴ്ച മാത്രം കേസുകളുടെ വളർച്ച. ഒമിക്രോൺ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണവും പെട്ടെന്ന് കൂടുകയാണ്. കേരളത്തിലാകട്ടെ നിലവിൽ കോവിഡ് കേസുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്ഥിതിയിലാണ്. വ്യാപനശേഷി കൂടിയ ഒമിക്രോൺ വകഭേദം എത്താനിടയായാൽ കേസുകൾ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക. പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും വലിയ പ്രശ്നം തന്നെയാണ് നിലവിൽ. ഇക്കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്ദ സമിതി ജിനോമിക് വിദഗ്ദരുമായി ചർച്ച നടത്തുന്നത്. അതുവരെ മാസക് അടക്കം കർശന കോവിഡ് പ്രോട്ടോക്കോൾ തുടരാനും, ഊർജിത വാക്സിനേഷൻ, എയർപോർട്ടുകളിലെ കർശന നിരീക്ഷണം, ക്വാറന്‍റീൻ എന്നിവയ്ക്ക് ഊന്നൽ നൽകാനുമാണ് സംസ്ഥാനസർക്കാരിന്‍റെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.