തപാല്‍ ബാലറ്റുകള്‍ വ്യാപകമായി കാണാതായി; അരലക്ഷത്തിലേറെ ബാലറ്റുകള്‍ തിരിച്ചെത്തിയില്ല

63,538 തപാല്‍ബാലറ്റുകള്‍ അനുവദിച്ചതില്‍ 10,000 ത്തില്‍ താഴെമാത്രമാണ് ഇതുവരെ തിരിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

news18
Updated: May 15, 2019, 7:45 AM IST
തപാല്‍ ബാലറ്റുകള്‍ വ്യാപകമായി കാണാതായി; അരലക്ഷത്തിലേറെ ബാലറ്റുകള്‍ തിരിച്ചെത്തിയില്ല
ballot representation
  • News18
  • Last Updated: May 15, 2019, 7:45 AM IST
  • Share this:
തിരുവനന്തപുരം: സര്‍വീസ് സംഘടനകളുടെ ബാലറ്റ് വോട്ടില്‍ വ്യാപക തിരിമറി നടന്നെന്ന ആരോപണത്തിനു പിന്നാലെ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവരുടെ തപാല്‍ ബാലറ്റുകള്‍ കാണാതായതായും റിപ്പോര്‍ട്ടുകള്‍. 63,538 തപാല്‍ബാലറ്റുകള്‍ അനുവദിച്ചതില്‍ 10,000 ത്തില്‍ താഴെമാത്രമാണ് ഇതുവരെ തിരിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാലറ്റ് അനുവദിക്കാതെ നിരവധി അപേക്ഷകള്‍ കെട്ടികിടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പൊലീസ് ഉള്‍പ്പെടെയുള്ള സര്‍വീസ് സംഘടനകള്‍ ബാലറ്റ് വോട്ടില്‍ തിരിമറി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കവെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചരുടെ തപാല്‍ ബാലറ്റുകള്‍ തിരിച്ചെത്തിയില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

Also Read: മയക്കുമരുന്ന് വേട്ടയിലും റെക്കോഡിട്ട് UAE: പിടിച്ചെടുത്തത് 280 മില്യണ്‍ ദിർഹത്തിന്‍റെ ലഹരി വസ്തുക്കൾ

കേരളത്തില്‍ 24,973 പോളിങ് ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഓരോ ബൂത്തിലും നാലുവീതം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇവരെല്ലാവര്‍ക്കും വോട്ടുണ്ടെന്നിരിക്കെയാണ് 10,000 ത്തില്‍ താഴെ പോസ്റ്റല്‍ വോട്ടുകളെ തിരിച്ചെത്തിയുള്ളൂവെന്ന റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം തപാല്‍വോ്ട്ട് ചെയ്യേണ്ട ആവശ്യം നിലവിലില്ല. സ്വന്തം ലോക്‌സഭാ മണ്ഡലത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏത് ബൂത്തിലും വോട്ടുചെയ്യാനുള്ള സൗകര്യമുണ്ട്.

ഇത്തരത്തില്‍ പകുതിയിലേറെ ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ബാക്കിയുള്ളവരുടെ വോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. തപാല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കേണ്ട തീയതി കഴിഞ്ഞതിനുശേഷം എത്തി പല അപേക്ഷകളും കളക്ട്രേറ്റില്‍ കെട്ടികിടക്കുന്നുമുണ്ട്. അവസാനഘട്ട പരിശീലനത്തില്‍ പങ്കെടുത്ത പല ഉദ്യോഗസ്ഥര്‍ക്കും ബാലറ്റുകള്‍ ലഭിക്കുകയും ചെയ്തിരുന്നില്ല.

First published: May 15, 2019, 7:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading