നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പണം വാങ്ങി പാലായിൽ വോട്ടു മറിച്ചു': ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റിനെതിരേ ആരോപണം

  'പണം വാങ്ങി പാലായിൽ വോട്ടു മറിച്ചു': ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റിനെതിരേ ആരോപണം

  ഹരി സാമ്പത്തികതിരിമറി നടത്തിയെന്ന് പ്രവർത്തകർ പറഞ്ഞു.

  എൻ ഹരി

  എൻ ഹരി

  • News18
  • Last Updated :
  • Share this:
   കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അവസാനിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ പാലാ നിയോജകമണ്ഡലം ബി.ജെ.പിയിൽ പൊട്ടിത്തെറി. പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് ബിനു പുളിക്കക്കണ്ടത്തിനെ സസ്പെൻഡ് ചെയ്തതായി കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ ഹരി അറിയിച്ചു.

   എന്നാൽ, താൻ ഈ മാസം ഒമ്പതാം തിയതി തന്നെ രാജിവെച്ചിരുന്നെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്‍റ് എന്ന രീതിയിൽ പ്രവർത്തിക്കാനാവാത്ത അവസ്ഥയാണെന്നും ബിനു പറഞ്ഞു.

   ബിജെപിയിൽ പൊട്ടിത്തെറി: പാലാ നിയോജകമണ്ഡലം പ്രസിഡന്‍റിനെ സസ്പെൻഡ് ചെയ്തു

   ഹരി സാമ്പത്തികതിരിമറി നടത്തിയെന്ന് പ്രവർത്തകർ പറഞ്ഞു. ക്വാറി, ഭൂമാഫിയകളിൽ നിന്ന് ഹരി പണം വാങ്ങിയെന്നും ബിനു ആരോപിച്ചു. ബി.ജെ.പിയുടെ വോട്ടുകൾ ഹരി മാണിക്ക് മറിച്ച് നൽകി. പണം വാങ്ങിയാണ് വോട്ടു മറിച്ചതെന്നും ബിനു പറഞ്ഞു.

   ഹരി ബി.ജെ.പിയുടെ വോട്ടു വിറ്റു. ഇതു സംബന്ധിച്ച് കണക്കു കിട്ടിയെന്നും എൽ.ഡി.എഫിനെ തോൽപ്പിക്കാനെന്ന വ്യാജേന വോട്ടു മറിച്ചെന്നും ബിനു പറഞ്ഞു.

   First published:
   )}