• HOME
  • »
  • NEWS
  • »
  • kerala
  • »
  • ALLEGATIONS AGAINST CPM LOCAL BRANCH IN RELIEF FUND

ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച തുക സിപിഎം പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റിയതായി ആരോപണം

  • Share this:
    തൃശ്ശൂര്‍ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചെടുത്ത തുക പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റിയതായി ആരോപണം. ബക്കറ്റ് പിരിവിലൂടെ സംസ്ഥാനവ്യാപകമായി ലഭിച്ച 30 കോടി രൂപയില്‍ ആറുകോടിയോളം രൂപ പാര്‍ട്ടി ഫണ്ടിന് വേണ്ടി തട്ടിച്ചതായി ആരോപിച്ച് അനില്‍ അക്കരെ എംഎല്‍എയാണ് രംഗത്തെത്തിയിരിക്കുന്നത്.

    ചങ്ങനാശ്ശേരിയിൽ ആയിരങ്ങൾ അണിനിരന്ന നാമജപഘോഷയാത്ര

    സിപിഎം ലോക്കല്‍ കമ്മിറ്റികള്‍ ബക്കറ്റ് പിരിവിലൂടെ സംഭരിച്ച തുകയില്‍ 25 ശതമാനം എടുത്ത ശേഷം ബാക്കി തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്നാണ് അനില്‍ അക്കരെ എംഎല്‍എ യുടെ ആരോപണം. സിപിഎം അടാട്ട് ലോക്കല്‍ കമ്മിറ്റി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിലെ കണക്കുകളാണ് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. തൃശ്ശൂര്‍ അടാട്ട് ലോക്കല്‍ കമ്മിറ്റി പിരിച്ചെടുത്തത് 2, 20, 100 രൂപയാണ്. ഇതിലേക്ക് അമ്പലങ്കാവ് വെസ്റ്റ് ബ്രാഞ്ച് 11,800 രൂപ പിരിച്ചെടുത്തു. എന്നാല്‍ ഫ്ളക്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 9000 രൂപ മാത്രം. ബാക്കി പണം പാര്‍ട്ടി ഫണ്ടിലേക്ക് എടുത്തെന്നാണ് ആക്ഷേപം.

    ശബരിമല സ്ത്രീപ്രവേശനം സൈന്യത്തെ വിളിച്ച് നടപ്പാക്കണം: സുബ്രഹ്മണ്യന്‍ സ്വാമി

    കീഴ്ഘടകങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുക സംസ്ഥാന കമ്മിറ്റിക്ക് കൈമാറാനും സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുമായിരുന്നു സിപിഎം നേരത്തെ എടുത്ത തീരുമാനം. എന്നാല്‍ ദുരിതാശ്വാസ നിധി ഉള്ളപ്പോള്‍ മറ്റു പിരിവുകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചെടുത്ത തുക നേരിട്ട് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു.

    അതേസമയം അനില്‍ അക്കര എംഎല്‍എയുടെ ആരോപണങ്ങള്‍ സിപിഎം നിഷേധിച്ചു.ഫണ്ട് പിരിവ് നടത്തി പണം പോക്കറ്റിലിടുന്നത് സിപിഎമ്മിന്റെ പണിയല്ലെന്നാണ് ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പ്രതികരിച്ചത്.

    First published:
    )}