• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ CPM രക്തസാക്ഷി കുടുംബ സഹായ ഫണ്ടിൽ 42 ലക്ഷം രൂപയുടെ തിരിമറി എന്ന് ആക്ഷേപം 

കണ്ണൂരിൽ CPM രക്തസാക്ഷി കുടുംബ സഹായ ഫണ്ടിൽ 42 ലക്ഷം രൂപയുടെ തിരിമറി എന്ന് ആക്ഷേപം 

പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് വാർത്തയായതിന് പിന്നാലെയാണ് രക്തസാക്ഷി കുടുംബസഹായ ഫണ്ടിനെ സംബന്ധിച്ചുള്ള ആക്ഷേപം

  • Share this:
കണ്ണൂർ: സിപിഎം (CPM) പയ്യന്നൂർ ഏരിയയിൽ (Payyannur) രക്തസാക്ഷി കുടുംബസഹായ ഫണ്ടിൽ (Martyrs Family Assistance Fund) നിന്ന് 42 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ആക്ഷേപം. പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിലാണ് ക്രമക്കേട് നടന്നതായി ആക്ഷേപം. നേരത്തെ തെരഞ്ഞെടുപ്പ് ഫണ്ടിൽ 60 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ആരോപണം ഉയർന്നിരുന്നു. പയ്യന്നൂരിലെ ഫണ്ട് തിരിമറി അന്വേഷിക്കുന്നതിന് സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് എന്നിവരെ വരെ പാർട്ടി ചുമതലപ്പെടുത്തിയിരുന്നു.

അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുകയും കേന്ദ്ര കമ്മിറ്റി അംഗം അംഗം ഇ പി ജയരാജനെ പ്രശ്നപരിഹാരത്തിനായി പാർട്ടി നിയോഗിക്കുകയും ചെയ്തിരുന്നു. ഫണ്ട് തിരിമറി താഴെത്തട്ടിൽ മാത്രം  നടപടിയെടുത്ത് ഒതുക്കി തീർക്കാനുള്ള ശ്രമം നടക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.

Also Read- Theft| ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് 7350 രൂപയ്ക്ക് മദ്യം വാങ്ങിയ യുവാക്കൾ 1380 രൂപയുടെ മദ്യകുപ്പി മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽ

2016 ജൂലൈ 11 നാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി വി ധനരാജിനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്. ഭാര്യ സജിനി സിപിഎം കാരന്താട‌് പടിഞ്ഞാറ‌്  ബ്രാഞ്ചംഗമാണ്. രാമന്തളി പഞ്ചായത്ത് അംഗവുമാണ്.

ധനരാജിന്റെ കടങ്ങൾ വീട്ടാനും വീട് നിർമ്മിച്ചു നൽകാനുമാണ് രക്തസാക്ഷി ഫണ്ട് സമാഹരിച്ചതെങ്കിലും 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത വീട്ടിയില്ല. രക്തസാക്ഷി ഫണ്ട് സമാഹരണത്തിന് ഭാഗമായി ഒരു കോടി രൂപയോളം ലഭിച്ചതായാണ് വിവരം. വീടു നിർമാണത്തിനായി 25 ലക്ഷത്തിലധികം രൂപ ചിലവഴിച്ചു. ഭാര്യയുടെയും രണ്ടു മക്കളുടെ പേരിൽ 5 ലക്ഷം രൂപ വീതവും അമ്മയുടെ പേരിൽ മൂന്നു ലക്ഷം രൂപ വീതവും സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ട്. ബാക്കിവന്ന 42 ലക്ഷം രൂപ സംബന്ധിച്ചാണ് ആണ് ആക്ഷേപം.

Also Read- Murder | പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ അടിച്ചുകൊന്നു

പയ്യന്നൂരിലെ രണ്ട് സിപിഎം നേതാക്കളുടെ ജോയിൻ അക്കൗണ്ടുകളിൽ സ്ഥിരനിക്ഷേപം ആയാണ് 42 ലക്ഷം രൂപ നിക്ഷേപിച്ചത്. പാർട്ടി അംഗങ്ങൾക്ക് എതിരായ കേസ് നടത്താനാണ് ഈ പണം ഉപയോഗിക്കുന്നത് എന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. 42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന് ലഭിച്ച് പലിശയുടെ കാര്യത്തിലും വ്യക്തതയില്ല. ഇത് സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറിയിട്ടുണ്ടെന്നും ആരോപണം ഉണ്ട്. പിന്നീട്  സ്ഥിര നിക്ഷേപം പിൻവലിച്ചു. ഈ തുക പാർട്ടി പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണ ഫണ്ടിലേക്ക് മാറ്റി എന്നാണ് അധികൃതരുടെ വിശദീകരണം.
Published by:Rajesh V
First published: