നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം: മുസ്‌ലിം ലീഗിൽ ഭിന്നത ; പി കെ കുഞ്ഞാലിക്കുട്ടിയെ തള്ളി കെ പി എ മജീദ്

  വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം: മുസ്‌ലിം ലീഗിൽ ഭിന്നത ; പി കെ കുഞ്ഞാലിക്കുട്ടിയെ തള്ളി കെ പി എ മജീദ്

  പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിന് മുന്‍പ് വെല്‍ഫെയര്‍ സഖ്യത്തെക്കുറിച്ച് പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരസ്യ പരാമര്‍ശം ലീഗിലെ വലിയൊരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

  കെ.പി.എ മജീദ്

  കെ.പി.എ മജീദ്

  • Share this:
  തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്ന കാര്യത്തിൽ  മുസ്ലിം ലീഗിൽ ഭിന്നത. ഇക്കാര്യം ലീഗിൽ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ആദ്യം പറഞ്ഞത് പി കെ കുഞ്ഞാലിക്കുട്ടി എം പിയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുസ്ലിം ലീഗില്‍ രണ്ടഭിപ്രായമുണ്ടെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ വാക്കുകള്‍.

  വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ലീഗ് ആലോചിച്ചിട്ടില്ലെന്ന് കെ പി എ മജീദ് പറഞ്ഞു. അത്തരത്തിലുള്ള യാതൊരു ചര്‍ച്ചയും തുടങ്ങിയിട്ടില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്നും സര്‍ക്കുലറില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും കെപിഎ മജീദ് വ്യക്തമാക്കി. ഇന്നലെ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

  പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിന് മുന്‍പ് വെല്‍ഫെയര്‍ സഖ്യത്തെക്കുറിച്ച് പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരസ്യ പരാമര്‍ശം ലീഗിലെ വലിയൊരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവും പരസ്യമായി തന്നെ പറഞ്ഞതും ഇതിന്റെ തുടര്‍ച്ചയായാണ്.

  മുന്നണിയില്‍ ആലോചിക്കാതെ സഖ്യത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തിയതില്‍ കോണ്‍ഗ്രസിലും എതിര്‍പ്പുയരുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗവുമായി ഉണ്ടാക്കുന്ന സഖ്യം തിരിച്ചടിയാവുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് വളരെ മുന്‍പ് കുഞ്ഞാലിക്കുട്ടി സ്വന്തം നിലയ്ക്ക് ഇക്കാര്യം പറഞ്ഞതിലും കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്.

  വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ലീഗിലും കോണ്‍ഗ്രസിലും ഉണ്ടായ അസ്വാരസ്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടാനുള്ള ലീഗ് നീക്കത്തില്‍ മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് മറുപടി പറയണമെന്ന് എളമരം കരീം എം.പി പറഞ്ഞു.
  You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
  [NEWS]
  Dexamthasone| Covid-19 Medicine ഡെക്സാമെത്തസോണ്‍ കോവിഡിനുള്ള ചെലവുകുറഞ്ഞ മരുന്ന്; മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍
  [NEWS]
  SHOCKING | കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു
  [NEWS]


  രാജ്യത്ത് ആര്‍.എസ്.എസ് സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മത നിരപേക്ഷ കക്ഷികള്‍ ഒന്നിക്കേണ്ട സമയമാണിത്. അതിനിടയില്‍ സങ്കുചിത താല്‍പര്യത്തിന് വേണ്ടി മുസ്ലീം വര്‍ഗീയ ശക്തികളുമായി കൂട്ട് കൂടുന്നത് ശരിയല്ലെന്നും എളമരം കരീം പറഞ്ഞു.
  Published by:Gowthamy GG
  First published:
  )}