നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PJ Kurien| 'ലോക്സഭാ ചീഫ് വിപ്പ് ആയിരുന്നപ്പോൾ 3 സ്റ്റാഫുകൾ മാത്രം; ചീഫ് വിപ്പിന് 25 അംഗങ്ങളെ അനുവദിക്കുന്നത് അനാവശ്യ ധൂർത്ത്': പി ജെ കുര്യൻ

  PJ Kurien| 'ലോക്സഭാ ചീഫ് വിപ്പ് ആയിരുന്നപ്പോൾ 3 സ്റ്റാഫുകൾ മാത്രം; ചീഫ് വിപ്പിന് 25 അംഗങ്ങളെ അനുവദിക്കുന്നത് അനാവശ്യ ധൂർത്ത്': പി ജെ കുര്യൻ

  ''രണ്ടു തവണ ലോക്സഭാ ചീഫ് വിപ്പായിരുന്നപ്പോഴും തനിക്ക് ആകെ ഉണ്ടായിരുന്നത് മൂന്ന് സ്റ്റാഫുകൾ മാത്രമായിരുന്നു.''

  പി ജെ കുര്യൻ

  പി ജെ കുര്യൻ

  • Share this:
   തിരുവനന്തപുരം: സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജിന് (Chief Whip N Jayaraj)  25 പേഴ്സണൽ സ്റ്റാഫ് അനുവദിച്ചതിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ (PJ Kurien). രണ്ടു തവണ ലോക്സഭാ ചീഫ് വിപ്പായിരുന്നപ്പോഴും തനിക്ക് ആകെ ഉണ്ടായിരുന്നത് മൂന്ന് സ്റ്റാഫുകൾ മാത്രമായിരുന്നു. സംസ്ഥാന സർക്കാരിന്റെ നടപടി അനാവശ്യമായ ധൂർത്താണെന്നും തിരുത്തണമെന്നും പി ജെ കുര്യൻ ആവശ്യപ്പെട്ടു.

   ''ഗവൺമെന്റ് ചീഫ് വിപ്പിന് 25 സ്റ്റാഫ് അംഗങ്ങളെ അനുവദിച്ച് 3 കോടി രൂപാ അധിക ചെലവ് വരുത്തുന്നതായി മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. ഇത് തികച്ചും അനാവശ്യമായ ധൂർത്ത് ആണ്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കടന്നു പോകുമ്പോൾ ഇത്രയും വേണോ?. രണ്ടു പേർക്ക് ചെയ്യാനുള്ള ജോലി പോലും ചീഫ് വിപ്പിന്റെ ഓഫീസിൽ ഇല്ല എന്നതാണ് സത്യം. ഞാൻ രണ്ടു തവണ ലോക്സഭാ ചീഫ് വിപ്പ് ആയിരുന്നതാണ്. എനിക്ക് ഉണ്ടായിരുന്ന സ്റ്റാഫ്‌ വെറും മൂന്നു പേർ മാത്രം.''- പി ജെ കുര്യൻ ഫേസ്ബുക്കിൽ കുറിച്ചു.

   Also Read- PM Modi| 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ ജനുവരി മൂന്ന് മുതൽ; ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ: പ്രധാന‌മന്ത്രി

   സർവകലാശാലകളിലെ സർക്കാർ ഇടപെടലുമായി ബന്ധപ്പെട്ട വിഷയത്തിലും  പി ജെ കുര്യൻ നിലപാട് വ്യക്തമാക്കി. ''ഗവർണറും മുഖ്യമന്ത്രിയുമായി യൂണിവേഴ്സിറ്റി കാര്യത്തിൽ തർക്കം നടക്കുകയാണല്ലോ?. യൂണിവേഴ്സിറ്റിയുടെ ഓട്ടോണമി സംരക്ഷിക്കേണ്ടതും യൂണിവേഴ്സിറ്റികളിൽ രാഷ്ട്രീയവത്ക്കരണം തടയേണ്ടതും ഗവണ്മെന്റിന്റെ കടമയാണ്. ഗവൺമെന്റ് ആ കടമ മറക്കുന്നുവെന്നത് ഖേദകരമാണ്. ഇത്തരം പ്രവണതകൾ ഉന്നത വിദ്യാഭ്യാസരംഗത്ത് ഭാവിയിൽ വളരെ
   ദൂഷ്യഫലങ്ങൾക്ക് കാരണമാവും. ഞാൻ 5 വർഷം ഇന്ത്യയുടെ ടോപ്പ് യൂണിവേഴ്സിറ്റികളിൽ ഒന്നായ ഡൽഹി IIT യുടെ ഗവേണിങ്‌ ബോർഡ്‌ ചെയർമാൻ ആയിരുന്നു. ഒരിക്കൽ പോലും IIT യുടെ കാര്യത്തിൽ ഗവണ്മെന്റ് ഇടപെടീൽ ഉണ്ടായിട്ടില്ല. IIT കൾ ഉന്നത നിലവാരം പുലർത്തുന്നത് പൂർണ്ണമായും ഓട്ടോണമി നിലനിർത്തുന്നതു കൊണ്ടാണ്. തെറ്റുകൾ ഉണ്ടായാൽ അവ തിരുത്തുകയെന്നതാണ് ജനാധിപത്യ ഗവണ്മെന്റിന്റെ കടമ.''- പി ജെ കുര്യൻ പറഞ്ഞു.

   Also Read- Covaxin for Children| രാജ്യത്ത് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി
   Published by:Rajesh V
   First published: