• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'Silverline നരകത്തിലെ പദ്ധതി; സാമൂഹ്യാഘാതം ഭീകരമാകും': അലോക് വർമ

'Silverline നരകത്തിലെ പദ്ധതി; സാമൂഹ്യാഘാതം ഭീകരമാകും': അലോക് വർമ

'ഇത്തരമൊരു വിനാശ പദ്ധതിയെ അഭിമാന പദ്ധതിയായി സർക്കാർ കാണുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല'

അലോക് വർമ

അലോക് വർമ

 • Share this:
  കൊച്ചി: കേരളത്തിലെ സാമൂഹ്യ - സാമ്പത്തിക - പാരിസ്ഥിതിക വ്യവസ്ഥകളുടെ നിലനിൽപിനെ തകർക്കുന്നതും ആദ്യവസാനം അബദ്ധങ്ങളാൽ തയ്യാറാക്കപ്പെട്ടിട്ടുള്ളതുമായ കെ റെയിൽ സിൽവർലൈൻ പദ്ധതിയെ (K Rail) നരകത്തിലെ പദ്ധതി എന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന് പ്രശസ്ത സാങ്കേതിക വിദഗ്ധനും മുൻ റെയിൽവേ എഞ്ചിനീയറും പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയ സംഘത്തലവനുമായ അലോക് കുമാർ വർമ്മ (Alok Kumar Verma). കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി എറണാകുളം ആശിർ ഭവനിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു വിനാശ പദ്ധതിയെ അഭിമാന പദ്ധതിയായി സർക്കാർ കാണുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അതീവ രഹസ്യ രേഖയെന്ന് സർക്കാർ വിശേഷിപ്പിച്ച വിശദ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കുന്നതിനു മുൻപ് നടക്കേണ്ടതായ ജിയോളജിക്കൽ സർവേ, ഹൈഡ്രോളജിക്കൽ സർവ്വേ തുടങ്ങിയ സുപ്രധാന പഠനങ്ങൾ പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  കാശ്മീരിലെ ശ്രീനഗറിലേക്കുള്ള റയിൽവേയെക്കാളേറെ കയറ്റിറക്കങ്ങളും കേരളത്തിൽ നിലവിലുള്ള പാതയെക്കാളേറെ വളവ് തിരിവുകളുമുള്ള അലൈൻമെൻ്റാണ് നിർദ്ദിഷ്ട സിൽവർ ലൈനിൻ്റേത്. ബോഡ്ഗേജ് ആയിരുന്ന പദ്ധതി സ്റ്റാൻഡേർഡ് ഗേജ് ആയതും സ്റ്റാൻ്റ് എലോൺ ആയതും പൂർണ്ണമായും തൂണുകളിൽ എലിവേറ്റഡായി വിഭാവനം ചെയ്ത പദ്ധതിയിൽ 80 ശതമാനം എംബാങ്ക്മെന്റ് ആക്കിയതും എല്ലാം ദുരുദ്ദേശപരമാണ്.
  കഴിഞ്ഞ വർഷങ്ങളിലെ പ്രളയങ്ങളോ വെള്ളപ്പൊക്കമോ ഇതിൻ്റെ വക്താക്കൾ പരിഗണിച്ചിട്ടില്ല. സാമൂഹ്യാഘാത വശങ്ങൾ പരിഗണിച്ചിട്ടില്ല. ജപ്പാൻ നാണയമായ യെൻ അടിസ്ഥാനമാക്കി തിരിച്ചടക്കേണ്ട വായ്പയുടെ ഭീമമായ പലിശയും പരിഗണിക്കപ്പെട്ടില്ല. അങ്ങനെ സമ്പൂർണ്ണമായും നാശത്തിൻ്റെ കുറിപ്പടിയാൽ തയ്യാറാക്കപ്പെട്ടിട്ടുള്ള ഈ പദ്ധതിയെ അഭിമാന പദ്ധതിയായി സർക്കാർ അവതരിപ്പിക്കുന്നതിൻ്റെ ന്യായം മനസ്സിലാകുന്നില്ല. ഇത് സംബന്ധിച്ച് സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

  Also Read- Silver Line | സിൽവർ ലൈൻ കാലത്ത് വല്ലാർപാടത്തേക്കൊന്നു നോക്കൂ; നമ്മുടെ വികസന മുൻഗണനകളുടെ അവസ്ഥ അറിയാൻ

  കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി പ്രസിഡൻറ് പ്രൊഫ. കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം ഷാജർഖാൻ സ്വാഗതം പറഞ്ഞു. ജസ്റ്റിസ് പി കെ ഷംസുദ്ദീൻ, ജോസഫ് സി മാത്യു, കെ പി ശശി, അഡ്വക്കേറ്റ് ജയശങ്കർ, സി ആർ നീലകണ്ഠൻ, ഡോ കെ അരവിന്ദാക്ഷൻ, എം സുചിത്ര, ഫാദർ റൊമാൻസ് ആന്റണി, ജോൺ പെരുവന്താനം, ഡോ ഡി സുരേന്ദ്രനാഥ്,
  ഹാഷിം ചെന്നാമ്പിള്ളി, ജോസഫ് എം പുതുശ്ശേരി, എം പി ബാബുരാജ്, എസ് രാജീവൻ, പ്രൊഫ. കുസുമം ജോസഫ്, അഡ്വ. ഷെറി തോമസ്, ഡോ എം കബീർ, എൻ സുബ്രഹ്മണ്യൻ, ഫാദർ ജോയ്സ് കൈതക്കോട്ടിൽ, കെ.പി.രാമാനുജൻ, പ്രൊഫ.ജോർജ് ജോസഫ്, ആർ.കെ.ദാമോദരൻ, പ്രൊഫ.വിൻസൻ്റ് മാളിയേക്കൽ, എം ടി തോമസ്, മിനി കെ ഫിലിപ്പ്, രാജഗോപാൽ വാകത്താനം, ടി കെ സുധീർ കുമാർ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.

  കെ റയിൽ വിരുദ്ധ പ്രക്ഷോഭത്തിനിചെ  പൊലീസ് നടപടി നേരിട്ട വീട്ടമ്മമാരായ റോസ്ലിൻ ഫിലിപ്പ് മാടപ്പള്ളി, സിന്ധു ജയിംസ് ചെങ്ങന്നൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കേരളത്തിലെ സാഹോദര്യം തകർക്കുന്ന ആക്രമണങ്ങൾക്കെതിരായ പ്രമേയം സംഗമത്തിൽ അവതരിപ്പിച്ചു.
  Published by:Rajesh V
  First published: