കൂടത്തായി: ജോളി കുറ്റക്കാരിയാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയില്ലെന്ന് ആളൂർ
കൂടത്തായി: ജോളി കുറ്റക്കാരിയാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയില്ലെന്ന് ആളൂർ
കേസിൽ തെളിവുകൾ കൂട്ടിയിണക്കാൻ പ്രോസിക്യൂഷന് സാധിക്കില്ല. 12 വർഷത്തിനിടയിൽ സംഭവിച്ച മരണങ്ങളായതിനാൽ ക്രൈം ബ്രാഞ്ചിന് സാഹചര്യത്തെളിവുകൾ കൂട്ടിയിണക്കാൻ സാധിക്കില്ലെന്നും ആളൂർ പറഞ്ഞു.
കൊച്ചി: കൂടത്തായി കേസിൽ തന്നെ സമീപിച്ചത് പ്രതിയുടെ ആളുകളാണെന്ന് ജോളിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ ബി.എ ആളൂർ. പ്രതിയുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യം. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാകില്ല. കൂടത്തായിൽ നടന്നതെല്ലാം ആത്മഹത്യകളാണ്. അത് തെളിക്കാൻ കഴിയുമെന്നും ആളൂർ പറഞ്ഞു. കേസിൽ തെളിവുകൾ കൂട്ടിയിണക്കാൻ പ്രോസിക്യൂഷന് സാധിക്കില്ല. 12 വർഷത്തിനിടയിൽ സംഭവിച്ച മരണങ്ങളായതിനാൽ ക്രൈം ബ്രാഞ്ചിന് സാഹചര്യത്തെളിവുകൾ കൂട്ടിയിണക്കാൻ സാധിക്കില്ലെന്നും ആളൂർ പറഞ്ഞു. ഇപ്പോൾ ആറു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. അത് നിർണായകമാണ്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഈ സമയം കൊണ്ട് അന്വേഷണസംഘത്തിന് കഴിയില്ലെന്നാണ് വിശ്വാസമെന്നും ആളൂർ പറഞ്ഞു. 'തെറ്റു ചെയ്തവൾ ശിക്ഷ അനുഭവിയ്ക്കട്ടെ' അറിഞ്ഞിരുന്നേൽ തടഞ്ഞേനെയെന്ന് ജോളിയുടെ അമ്മ
ആളൂർ അസോസിയേറ്റ്സിനെ കേസ് ചുമതലപ്പെടുത്തിയിരിക്കുന്നത് പ്രതിയാണെന്നും ബി.എ ആളൂർ പറഞ്ഞു. തനിക്ക് സമയക്കുറവ് ഉണ്ടായതിനാൽ തന്‍റെ ജൂനിയർ അഭിഭാഷകർ പ്രതിയെ പോയി കണ്ടിരുന്നു. വാർത്തകളിൽ നിന്ന് മനസിലാകുന്നത് കേസിന് വലിയ വ്യാപ്തിയില്ലെന്നാണ്. പ്രോസിക്യൂഷന് കുറ്റപത്രം സമയത്തിന് നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്തകളിൽ നിന്ന് മനസിലാകുന്നത് കൊച്ചുകുട്ടികൾ ഒഴികെ ബാക്കിയെല്ലാവരും ആത്മഹത്യ ചെയ്തതാണെന്നാണ്. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഇവരൊക്കെ മരിച്ചതാണ്. ആറു ദിവസത്തെ കസ്റ്റഡി കാലാവധി കൊണ്ട് ഇത് നരഹത്യയാണെന്ന് തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിയണം. അതിന് കഴിയില്ലെന്നാണ് തോന്നുന്നതെന്നും വാർത്തസമ്മേളനത്തിൽ ആളൂർ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.