തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതിക്ക് മറുപടി നൽകി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. മുഖ്യമന്ത്രിയെയും ടൂറിസം മന്ത്രിയെയും പലതവണ കാര്യങ്ങൾ അറിയിച്ചതാണെന്നും എന്നാൽ എല്ലാ കേന്ദ്ര പദ്ധതികളും സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്നില്ലെന്നും കണ്ണന്താനം പറഞ്ഞു.
നല്ല പെരുമാറ്റമാണ് സംസ്ഥാന സർക്കാറിനോട് കേന്ദ്രം സ്വീകരിക്കുന്നത്, പക്ഷേ സംസ്ഥാനം കേന്ദ്രത്തോട് നന്നായി അല്ല പെരുമാറുന്നത്. മുഖ്യമന്ത്രി എന്തിനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത് എന്ന് മനസ്സിലാകുന്നില്ലെന്നും അൽഫാൺസ് കണ്ണന്താനം ചോദിച്ചു.
ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്റെ നിര്‍വഹണം ഇന്ത്യാ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇത് ഏകപക്ഷീയ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്. പദ്ധതിയുടെ നിര്‍വഹണം സംസ്ഥാന ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം.
തീര്‍ഥാടന സര്‍ക്യൂട്ടിന്റെ നിര്‍മാണ ഉദ്ഘാടനവും സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെയാണ് കേന്ദ്ര ടൂറിസം വകുപ്പ് നിശ്ചയിച്ചത്. ഈ കാര്യത്തിലും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.