നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡിവൈഎഫ്‌ഐ ഭീഷണി: അഞ്ചു കുടംബങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് കണ്ണന്താനം

  ഡിവൈഎഫ്‌ഐ ഭീഷണി: അഞ്ചു കുടംബങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് കണ്ണന്താനം

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഡിവൈഎഫ്‌ഐ ഭീഷണിയെ തുടര്‍ന്ന് എട്ട് ദിവസമായി കോട്ടയം പാത്താമുട്ടം സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത അഞ്ച് കുടുംബങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ സുരക്ഷയൊരുക്കി സംരക്ഷണം നല്‍കണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു. ഡിസംബര്‍ 23ന് കരോളിനിടെ അക്രമമുണ്ടായതിനെ തുടര്‍ന്ന് പള്ളിയില്‍ അഭയം തേടിയവരാണ് ഈ അഞ്ച് കുടുംബങ്ങളെന്നും കരോളിനിടെ ഒരു കൂട്ടം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘത്തിന് നേരെ അതിക്രമങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പത്രകുറിപ്പിലൂടെ പറഞ്ഞു.

   ശാരീരികമായും ലൈംഗികമായും അതിക്രമമുണ്ടായെന്ന് ആരോപണമുണ്ടെന്നും ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ അവര്‍ ഭീഷണി മുഴക്കുകയാണെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു. 'ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ എട്ട് ദിവസമായിട്ടും ഇവര്‍ക്ക് പള്ളിയില്‍ നിന്ന് പുറത്തിറങ്ങാനായിട്ടില്ല. ക്രിസ്മസ് അവധി കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ സ്‌കൂളിലോ കോളേജിലോ പോകാന്‍ കഴിയാതെ പന്ത്രണ്ട് വിദ്യാര്‍ഥികളും കൂടിയാണ് പള്ളിയില്‍ അകപ്പെട്ടിരിക്കുന്നത്. മൂന്നര വയസ്സുള്ള കുഞ്ഞുള്‍പ്പെടെ സ്ത്രീകളും ഈ സംഘത്തിലുണ്ട്' അദ്ദേഹം പറഞ്ഞു.

   Also Read: ആ രക്തതാരകം പൊലിഞ്ഞു; തളരാത്ത പോരാട്ട വീര്യം ബാക്കിയാക്കി

   പൊലീസ് നിഷ്‌ക്രിയത്വമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും അദ്ദേഹം ആരോപിച്ചു. 'വടക്കേ ഇന്ത്യയിലേക്ക് ഭൂതക്കണ്ണാടി വച്ചിരിക്കുന്നവര്‍ കേരളത്തില്‍ ഭരിക്കുന്ന പാര്‍ട്ടി നടത്തുന്ന ന്യൂനപക്ഷ ധ്വംസനം കണ്ടില്ലെന്നു നടിക്കുകയാണ്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപ്പെട്ടു പള്ളിയില്‍ അകപ്പെട്ടിരിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സംരക്ഷണം നല്‍കണം.' കണ്ണന്താനം ആവശ്യപ്പെട്ടു.

   Dont Miss: ട്രാഫിക്കില്‍ കുടുങ്ങിയ ആംബുലന്‍സിനെ കടത്തിവിട്ട പൊലീസുകാരനു സോഷ്യല്‍മീഡിയയുടെ കൈയ്യടി

   ഇപ്പോഴും ഭീഷണി മുഴുക്കുന്ന ഡിവൈഎഫ്‌ഐകാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു വേണ്ട നടപടികള്‍ എടുക്കണമെന്നും കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു.

   First published:
   )}