കൊച്ചി: രാഹുല്‍ ഗാന്ധിക്ക് എവിടെ വരെ ഒളിച്ചോടാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് രാഹുല്‍ പരാജയഭീതിയിലാണ് കേരളത്തിലേക്ക് വരുന്നതെന്ന് കണ്ണന്താനം പറഞ്ഞത്.
'ഈ മനുഷ്യന് എവിടെ വരെ ഓടി പോകാന്‍ സാധിക്കുമെന്നാണ് ചോദിക്കുന്നത്, എവിടെ ഒളിച്ചോടാന്‍ സാധിക്കുമെന്നാണ് ചോദിക്കുന്നത്. യുപിയില്‍ തീര്‍ന്നു ഇന്ത്യയില്‍ എല്ലായിടത്തു കോണ്‍ഗ്രസ് തീര്‍ന്നു.' കണ്ണന്താനം പറഞ്ഞു. ഇന്ത്യയില്‍ ഒന്നു രണ്ടിടത്ത് കോണ്‍ഗ്രസ് ഉണ്ടായിരുന്നെന്നും ഇപ്പോള്‍ അതും തീരാന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ഥിത്വം ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേര്‍ന്നതാണോ? പിണറായി
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കണ്ണന്താനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുലിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
Dont Miss: മരുഭൂമിയിലെ ദേശാടനപ്പക്ഷി ഇടയ്ക്കിടെ കേരളത്തിൽ; എന്താപത്താണ് നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി
അതേസമയം എറണാകുളം മണ്ഡലമാണെന്ന് കരുതി ചാലക്കുടി ലോക്സഭാ പരിധിയില്‍പ്പെടുന്ന ആലുവയില്‍ കണ്ണന്താനം വോട്ട് ചോദിച്ചത് നേരത്തെ ചര്‍ച്ചയായിരുന്നു. പ്രവര്‍ത്തകര്‍ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിക്ക് മണ്ഡലം മാറിപ്പോയത് വ്യക്തമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.