കൊല്ലം സീറ്റിൽ മത്സരിക്കുന്നതിനേക്കാൾ ഭേദം മലപ്പുറമെന്ന് അൽഫോൺസ് കണ്ണന്താനം

സ്ഥാനാർഥിയായി കൊല്ലം സീറ്റിലേക്ക് പരിഗണിക്കുന്നെന്ന വാർത്തകളോട് താൽപര്യമില്ലാതെ പ്രതികരിച്ച് അൽഫോൺസ് കണ്ണന്താനം.

news18india
Updated: March 19, 2019, 12:33 PM IST
കൊല്ലം സീറ്റിൽ മത്സരിക്കുന്നതിനേക്കാൾ ഭേദം മലപ്പുറമെന്ന് അൽഫോൺസ് കണ്ണന്താനം
Alphons-Kannanthanam
  • Share this:
തിരുവനന്തപുരം: സ്ഥാനാർഥിയായി കൊല്ലം സീറ്റിലേക്ക് പരിഗണിക്കുന്നെന്ന വാർത്തകളോട് താൽപര്യമില്ലാതെ പ്രതികരിച്ച് അൽഫോൺസ് കണ്ണന്താനം. കൊല്ലത്ത് സ്ഥാനാർഥിയായി മത്സരിക്കുന്നതിനേക്കാൾ ഭേദം മലപ്പുറത്ത് മത്സരിക്കുന്നതാണെന്ന് അദ്ദേഹം പരിഹാസത്തോടെ വ്യക്തമാക്കി. ന്യൂസ് 18 കേരളത്തിനോട് പ്രതികരിക്കവെയാണ് കണ്ണന്താനം ഇങ്ങനെ പറഞ്ഞത്.

ഇന്ന് വൈകുന്നേരം പട്ടിക വരുമെന്നാണ് കേൾക്കുന്നതെന്നും തനിക്ക് മത്സരിക്കാൻ താൽപര്യമില്ലെന്നുള്ള കാര്യം നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും കണ്ണന്താനം പറഞ്ഞു. "ഞാൻ രാജസ്ഥാനിൽ നിന്നുള്ള എം.പിയാണ്. മൂന്നരവർഷം കൂടി രാജ്യസഭയിലുണ്ട്. അതുകൊണ്ട് മത്സരിക്കേണ്ട ആവശ്യമില്ല, മത്സരിക്കുന്നില്ലെന്നും അതുകൊണ്ട് പരിഗണിക്കരുതെന്നും പ്രധാനമന്ത്രിയോടും പാർട്ടി അധ്യക്ഷനോടും എല്ലാം അഭ്യർത്ഥിച്ചതാണ്" - കണ്ണന്താനം പറഞ്ഞു.

എന്നാൽ, കേരളത്തിൽ നിന്നുള്ള ഒരു മന്ത്രിയായതു കൊണ്ട് മത്സരിക്കേണ്ടിവരും എന്നാണ് തന്നോട് പറഞ്ഞത്. അതുകൊണ്ട് താൽപര്യമില്ലെങ്കിലും പാർട്ടി പറയുന്നത് എന്തും ചെയ്യും. "എന്‍റെ സ്വന്തം മണ്ഡലം പത്തനംതിട്ട മണ്ഡലമാണ്, ഞാൻ അവടുത്തുകാരനാണ്, ഭാര്യ അവിടുത്തുകാരിയാണ്, കോട്ടയം ജില്ലയുടെ കളക്ടർ ആയിരുന്നു, എല്ലാം കൊണ്ടും അവിടുത്തെ ലോക്കൽ സ്ഥാനാർഥിയാണ് അവിടെ വിജയസാധ്യത ഉണ്ടെന്ന് തോന്നുന്നു" - പത്തനംതിട്ടയിലെ സാധ്യതയെക്കുറിച്ചും കണ്ണന്താനം മനസു തുറന്നു. ഇത്തരം ഘടകങ്ങൾ ഉള്ളതിനാൽ പത്തനംതിട്ടയിൽ പരിഗണിക്കുകയാണെങ്കിൽ നല്ലതാണെന്ന് അറിയിച്ചതായും കണ്ണന്താനം പറഞ്ഞു.

BJP സ്ഥാർനാത്ഥി പട്ടികയിൽ RSSന് അതൃപ്തി; സുരേന്ദ്രന് സീറ്റ് നൽകണമെന്ന് ആവശ്യം

ഇടുക്കി, കോട്ടയം, തൃശൂർ മണ്ഡലങ്ങളിലും പരിചയമുണ്ട്. ഇവിടെയും സ്ഥാനാർഥിയാകുന്നതിൽ കുഴപ്പമില്ല. എന്നാൽ, കൊല്ലത്ത് സ്ഥാനാർഥിയാകുന്നതിലും നല്ലത് മലപ്പുറത്ത് സ്ഥാനാർഥിയാകുന്നതാണെന്ന് കണ്ണന്താനം പരിഹസിച്ചു. കൊല്ലത്ത് തനിക്ക് ആരെയും അറിയില്ല. പക്ഷേ, പാർട്ടി പറഞ്ഞാൽ എവിടെ വേണമെങ്കിലും മത്സരിക്കുമെന്നും കണ്ണന്താനം പറഞ്ഞു.

കെ സുരേന്ദ്രനും ശ്രീധരൻ പിള്ളയും വലിയ നേതാക്കൻമാരാണ്. അവർക്കാണ് വിജയസാധ്യതയെന്ന് പാർട്ടിക്ക് തോന്നുകയാണെങ്കിൽ അവർക്ക് സീറ്റ് കൊടുക്കണമെന്നും അതാണ് തന്‍റെ നിലപാടെന്നും കണ്ണന്താനം വ്യക്തമാക്കി.

First published: March 19, 2019, 12:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading