കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ കണ്ണന്താനം പങ്കെടുക്കില്ല

news18india
Updated: December 8, 2018, 5:12 PM IST
കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ കണ്ണന്താനം പങ്കെടുക്കില്ല
  • Share this:
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പങ്കെടുക്കില്ല. പ്രതിഷേധ സൂചകമായാണ് പരിപാടിയിൽ കണ്ണന്താനം പങ്കെടുക്കാത്തത്. പരിപാടിക്ക് എത്തില്ലെന്ന് കാട്ടി വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന് അദ്ദേഹം കത്ത് അയച്ചു. സംസ്ഥാന സർക്കാർ ആദ്യം ക്ഷണിച്ചവരുടെ പട്ടികയിൽ കണ്ണന്താനത്തിന്‍റെ പേരില്ലായിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണം.

സമ്മർദ്ദത്തിന് വഴങ്ങിയുള്ള ക്ഷണം തനിക്ക് വേണ്ടെന്നും വിമാനത്താവളത്തിന് വിവിധ ക്ലിയറൻസിന് വേണ്ടി ശ്രമിച്ചത് താനാണെന്ന കാര്യം ആരും മറക്കേണ്ടെന്നും കണ്ണന്താനം പറഞ്ഞു. അതേസമയം, വിമാനത്താവളത്തിന്‍റെ ഉദ്ഘാടനചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.

എത്തിയത് അധ്യാപികയായി; യോഗ്യതയുള്ളതുകൊണ്ടെന്നും ദീപാ നിശാന്ത്

'കിത്താബിനൊപ്പം'; ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം: ഡിവൈഎഫ്ഐ

ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനെയും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും വിമാനത്താവള ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്‍റെ ബഹിഷ്കരണം. അതേസമയം, യു ഡി എഫ് ബഹിഷ്കരണം എന്തിനെന്ന് മനസിലാകുന്നില്ലെന്നും യു ഡി എഫ് തിരുത്തുമെന്ന് കരുതുന്നുവെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

First published: December 8, 2018, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading