എറണാകുളമാണെന്ന് കരുതി ചാലക്കുടിയില്‍പ്പോയ കണ്ണന്താനം: എന്തുണ്ട് ? അപ്പോള്‍ വോട്ടര്‍: മണ്ഡലം മാറിപ്പോയി സര്‍ !

നെടുമ്പാശേരിയില്‍ നിന്ന് ബസില്‍ ആലുവയിലെത്തിയപ്പോഴാണ് കണ്ണന്താനം വോട്ടുചോദിച്ചത്

news18
Updated: March 23, 2019, 8:44 PM IST
എറണാകുളമാണെന്ന് കരുതി ചാലക്കുടിയില്‍പ്പോയ കണ്ണന്താനം: എന്തുണ്ട് ? അപ്പോള്‍ വോട്ടര്‍: മണ്ഡലം മാറിപ്പോയി സര്‍ !
alphons kannanthanam
  • News18
  • Last Updated: March 23, 2019, 8:44 PM IST
  • Share this:
ആലുവ: എറണാകുളം മണ്ഡലമാണെന്ന് കരുതി ചാലക്കുടി ലോക്‌സഭാ പരിധിയില്‍പ്പെടുന്ന ആലുവയില്‍ വോട്ടഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. നെടുമ്പാശേരിയില്‍ നിന്ന് ബസില്‍ ആലുവയിലെത്തിയപ്പോഴാണ് കണ്ണന്താനം വോട്ടുചോദിച്ചത്.

ആലുവ ചാലക്കുടി മണ്ഡലത്തിലാണെന്ന് പ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തിയപ്പോഴാണ് മന്ത്രി അബദ്ധം തിരിച്ചറിയുന്നത്. നെടുമ്പാശേരിയിലെ സ്വീകരണം കഴിഞ്ഞ ഉടന്‍ തന്നെ അല്‍ഫോണ്‍സ് കണ്ണന്താനം വോട്ടഭ്യര്‍ത്ഥന തുടങ്ങിയിരുന്നു. വിമാനത്താവളത്തില്‍ ബന്ധുക്കളെ സ്വീകരിക്കാനെത്തിയവരോടെല്ലാം മന്ത്രി വോട്ടു ചോദിച്ചു.

Also Read: ശ്രീശാന്തിന്റെ തിരുത്ത്: തരൂരിന് നന്ദി മാത്രം; ബിജെപിയിൽ തന്നെയുണ്ട്; ഇപ്പോൾ ശ്രദ്ധ ക്രിക്കറ്റിൽ

ഇവരില്‍ പലരും എറണാകുളത്തുകാരല്ലെന്ന് അറിഞ്ഞതോടെ വോട്ടഭ്യര്‍ത്ഥന മാറ്റി പ്രാര്‍ഥിക്കണമെന്ന് തിരുത്തുകയും ചെയ്തു കണ്ണന്താനം. പിന്നീടായിരുന്നു കെഎസ്ആര്‍ടിസിഎസി ലോ ഫ്ലോര്‍ ബസില്‍ ആലുവയ്ക്ക് മന്ത്രി തിരിച്ചത്. ബസിനുള്ളിലും മന്ത്രി വോട്ടഭ്യര്‍ഥന തുടര്‍ന്നു.

ആലുവയില്‍ വന്നിറങ്ങിയ ഉടനെ വഴിയില്‍ കണ്ടവരോടും മണ്ഡലം മാറിയതറിയാതെ വോട്ടു ചോദിച്ചു. ഈ സമയമാണ് പ്രവര്‍ത്തകര്‍ മണ്ഡലം മാറിയ കാര്യം മന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നത്. പിന്നീട് ആലുവയില്‍ നിന്ന് കണ്ണന്താനം കാറില്‍ കൊച്ചിയിലേക്ക് തിരിയ്ക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് വയനാട്ടില്‍ എത്തുന്നത് പേടിച്ചാണെന്ന് വിമര്‍ശിച്ച കണ്ണന്താനം തന്റെ രണ്ടാം വീടായ എറണാകുളത്ത് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

First published: March 23, 2019, 8:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading