നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ട്രോൾ ഉണ്ടാകുന്നതെങ്ങനെ'? മന്ത്രി കണ്ണന്താനത്തിന്റെ കണ്ടുപിടുത്തം

  'ട്രോൾ ഉണ്ടാകുന്നതെങ്ങനെ'? മന്ത്രി കണ്ണന്താനത്തിന്റെ കണ്ടുപിടുത്തം

  തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയിൽ നിന്നാണ് ട്രോളുകൾ ഉണ്ടാകുന്നത്

  Alphons-Kannanthanam-

  Alphons-Kannanthanam-

  • News18
  • Last Updated :
  • Share this:
   കൊച്ചി : ട്രോളൻമാർക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയിൽ നിന്നാണ് ട്രോളുകൾ ഉണ്ടാകുന്നതെന്ന വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇടതും വലതും ഭരിച്ച് കുളമാക്കിയ കേരളത്തിലെ യുവാക്കളുടെ നിരാശയാണ് ട്രോളുകളുടെ പ്രധാന കാരണമെന്നും മലയാളികള്‍ കുറച്ചു കൂടി ഉയർന്ന നിലവാരത്തിൽ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിലാണ് ട്രോളൻമാർക്കെതിരെ കണ്ണന്താനത്തിന്റെ വിമര്‍ശനം.

   Also Read-എറണാകുളമാണെന്ന് കരുതി ചാലക്കുടിയില്‍പ്പോയ കണ്ണന്താനം: എന്തുണ്ട് ? അപ്പോള്‍ വോട്ടര്‍: മണ്ഡലം മാറിപ്പോയി സര്‍ !

   പ്രളയകാലത്ത് ദുരിതാശ്വാസ ക്യംപിൽ പോയതും അതിർത്തിയില്‍ മരിച്ച സൈനികന്റെ വീട്ടിൽ പോയതുമടക്കം നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യങ്ങൾ പോലും പരിഹസിച്ച് ട്രോൾ ആക്കിയതാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ചോരയും ജീവിതവും കൊടുത്ത് ചെയ്യുന്നതാണ് ഇതൊക്കെ. അത്തരം കാര്യങ്ങൾ പോലും തമാശയാക്കുന്നതെന്തിനാണെന്നും കണ്ണന്താനം ചോദിക്കുന്നു. രാവിലെ ആരെ വധിക്കുമെന്നോർത്താണ് ട്രോളൻമാർ എണ്ണീറ്റു വരുന്നത് ആരെ ട്രോളും എന്നാണ് ചായക്കൊപ്പം അവർ ചിന്തിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

   Also Read-വോട്ട് ചോദിച്ച് ചോദിച്ച് കണ്ണന്താനം കോടതി കയറി

   സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ പോലും അറിയില്ല. അതുകൊണ്ട് തന്നെ ട്രോളുകളൊന്നും കാണാറില്ലെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നും എറണാകുളത്തെ ബിജെപി സ്ഥാനാർഥി കൂടിയായ കണ്ണന്താനം വ്യക്തമാക്കി. ഇതാദ്യമായല്ല ഇദ്ദേഹം ട്രോളൻമാർക്കെതിരെ രംഗത്തെത്തുന്നത്. ഒരു പണിയും ഇല്ലാതിരിക്കുന്നവരാണ് കേരളത്തിലെ ട്രോളന്‍മാർ എന്ന വിമർശനം അദ്ദേഹം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

   First published:
   )}