'മോദിയെ ട്രോളുന്നത് യാതൊരു പണിയും ഇല്ലാത്ത ചില കൃമികൾ': ട്രോളൻമാർക്കെതിരെ വീണ്ടും കണ്ണന്താനം

ഇതാദ്യമായല്ല അല്‍ഫോൺസ് കണ്ണന്താനം ട്രോളൻമാർക്കെതിരെ രൂക്ഷവിമർശനം നടത്തുന്നത്.

കണ്ണന്താനം

കണ്ണന്താനം

  • News18
  • Last Updated :
  • Share this:
    #എം ഉണ്ണികൃഷ്ണൻ

    ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളുന്നത് യാതൊരു പണിയും ഇല്ലാത്ത ചില 'കൃമികൾ' എന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പ്രധാനമന്ത്രിയുടെ കേദാർനാഥിലെ ധ്യാനത്തെയും ടിവി അഭിമുഖത്തിലെ പരാമർശങ്ങളെയും പരിഹസിക്കുന്ന കേരളത്തിലെ ട്രോളന്‍മാര്‍ക്കെതിരെ ആയിരുന്നു കണ്ണന്താനത്തിന്റെ വിമർശനം. ചില മനുഷ്യർക്ക് യാതൊരു പണിയുമില്ല.. ഞാന്‍ അവരെ 'വിരകൾ' എന്ന് പോലും വിളിക്കില്ല.. കാരണം വിരകൾക്ക് കുറച്ചു കൂടി അഭിമാനമുണ്ട്... ഇവരെ ഞാൻ വിളിക്കുന്നത് കൃമികൾ എന്നാണ്. ന്യൂസ് 18നോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

    Also Read-'ട്രോൾ ഉണ്ടാകുന്നതെങ്ങനെ'? മന്ത്രി കണ്ണന്താനത്തിന്റെ കണ്ടുപിടുത്തം

    കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ എത്തുമ്പോഴും കേരളത്തിൽ ബിജെപിയെ പിന്തുണയ്ക്കാത്തവരുടെ വിധി മസാല ബോണ്ട് വിറ്റു നടക്കലാണെന്ന് പരിഹാസവും കണ്ണന്താനം ഉന്നയിച്ചു. മുൻപ് ആയിരുന്നെങ്കിൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഭരണത്തിന്റെ ഗുണം കൊണ്ട് ഗൾഫിലേക്കെങ്കിലും ഓടി രക്ഷപ്പെടാമായിരുന്നു എന്നാൽ ഇന്ന് അതിനും കഴിയില്ല.. അതിന് പകരം കണ്ടു പിടിച്ചതാണ് മസാലബോണ്ട് വിറ്റു നടക്കൽ എന്നായിരുന്നു പരിഹാസം.

    Also Read-എറണാകുളമാണെന്ന് കരുതി ചാലക്കുടിയില്‍പ്പോയ കണ്ണന്താനം: എന്തുണ്ട് ? അപ്പോള്‍ വോട്ടര്‍: മണ്ഡലം മാറിപ്പോയി സര്‍ !

    ബിജെപിക്ക് വലിയ പ്രതീക്ഷയില്ലാഞ്ഞിട്ടും എറണാകുളത്ത് നന്നായി ക്യാംപെയ്ന്‍ നടത്തിയിരുന്നു. വട്ടപൂജ്യത്തില്‍ നിന്ന് നല്ല സ്ഥിതിയിലെത്തിച്ചു ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും കണ്ണന്താനം പറഞ്ഞു. ജീവിതത്തിൽ ലഭിച്ചത് എല്ലാം ബോണസാണ് അതുകൊണ്ട് തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരാൻ ആകുമോയെന്നു ഓർത്ത് തല പുകയ്ക്കാൻ ഇല്ലെന്നും ജീവിതം ആഘോഷിക്കാനുള്ളതാണെന്നും അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി.

    First published:
    )}