പ്രളയ പുനര്‍നിര്‍മ്മാണത്തിന് പുത്തൻ സാങ്കേതിക വിദ്യയും പ്രീഫാബ്രിക്കേറ്റഡ് ഭവനങ്ങളും

Alternative construction methodologies to be opted for rebuilding Kerala post floods | പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക ബദലുകള്‍ ഉപയോഗപ്പെടുത്തുമെന്നു മുഖ്യമന്ത്രി

news18-malayalam
Updated: August 31, 2019, 7:40 AM IST
പ്രളയ പുനര്‍നിര്‍മ്മാണത്തിന് പുത്തൻ സാങ്കേതിക വിദ്യയും പ്രീഫാബ്രിക്കേറ്റഡ് ഭവനങ്ങളും
Alternative construction methodologies to be opted for rebuilding Kerala post floods | പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക ബദലുകള്‍ ഉപയോഗപ്പെടുത്തുമെന്നു മുഖ്യമന്ത്രി
  • Share this:
പ്രളയം തകർത്തെറിഞ്ഞ വീടുകൾക്ക് പകരം പ്രകൃതി ദുരന്തം തരണം ചെയ്യാൻ പ്രാപ്തിയുള്ള ബദൽ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിച്ച് സർക്കാർ. സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി തീരുമാന പ്രകാരം പ്രകൃതിദുരന്താഘാതം മറികടക്കാന്‍ ശേഷിയുള്ള ഭവനസമുച്ചയങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു തീരുമാനമായി. ഇതിനായി സംസ്ഥാനത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക ബദലുകള്‍ ഉപയോഗപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിന്റെ സവിശേഷതകൾ താഴെപ്പറയും വിധമാണ്.

1. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതും പ്രകൃതിയെ ചൂഷണം ചെയ്യേണ്ടിവരുന്നതുമായ അസംസ്കൃത വസ്തുക്കള്‍ പരമാവധി കുറയ്ക്കും കല്ലും മണലും അടക്കമുള്ള നിര്‍മാണവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തും. കരിങ്കല്ലിന്‍റെയും മറ്റും അമിതമായ ഉപയോഗത്തെ നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താനാകും.2. ദുരന്താഘാതങ്ങളെ മറികടക്കാന്‍ ശേഷിയുള്ള കെട്ടിടങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ നിര്‍മിക്കപ്പെടുക.

3. ഭാരം കുറഞ്ഞതും ഈടുള്ളതും വളരെ വേഗം പൂര്‍ത്തിയാക്കാവുന്നതുമായ നിര്‍മാണ സങ്കേതമാണ് ഇത്. ഉള്‍പ്രദേശങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ എത്തിക്കാം. ഭവന നിര്‍മാണം നീണ്ടുപോകുന്നുവെന്ന വിമര്‍ശനം പരിഹരിക്കാന്‍ പറ്റുന്ന വിധം നിര്‍മാണ സമയം ഗണ്യമായി കുറയും എന്ന സവിശേഷതയും ഇതിനുണ്ട്.

ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട സങ്കേതമാണെങ്കിലും കേരളീയര്‍ക്ക് ഏറെ പരിചിതമല്ലാത്ത സാങ്കേതികവിദ്യയ്ക്ക് തുടക്കത്തില്‍ സ്വീകാര്യതക്കുറവ് ഉണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല. എങ്കിലും അവയുടെ ഈടുനില്‍പ്പും വേനല്‍ക്കാലത്തെ സുഖകരമായ അന്തരീക്ഷവും ജനങ്ങളെ ഇതിലേക്ക് നയിക്കുന്നതിന് സഹായിക്കും എന്നാണു പ്രതീക്ഷയെന്നു പോസ്റ്റ് വ്യക്തമാക്കുന്നു. സാങ്കേതികവിദ്യ പരിചിതമാക്കല്‍ ക്യാമ്പയിന്‍ ആസൂത്രണം ചെയ്യും. സമ്പാദ്യമാകെയും കിട്ടാവുന്ന വായ്പകളും കൂട്ടി വീടുവെക്കുക എന്നതാണ് കേരളീയരുടെ പൊതു രീതി. ഈ വീടുകള്‍ പലപ്പോഴും പൂട്ടിയിടേണ്ടിവരികയും ചെയ്യും. ആ മനോഭാവമാണ് നാം ബോധപൂര്‍വ്വം മാറ്റേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു.

First published: August 31, 2019, 7:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading