• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സന്നിധാനത്തെത്താന്‍ താല്‍ക്കാലിക സംവിധാനമൊരുക്കി ദേവസ്വം ബോർഡ്

news18india
Updated: September 4, 2018, 8:34 AM IST
സന്നിധാനത്തെത്താന്‍ താല്‍ക്കാലിക സംവിധാനമൊരുക്കി ദേവസ്വം ബോർഡ്
news18india
Updated: September 4, 2018, 8:34 AM IST
പത്തനംതിട്ട : പ്രളയം ഒറ്റപ്പെടുത്തിയ ശബരിമലയിലേക്ക് ഭക്തരെ എത്തിക്കാന്‍ താത്ക്കാലിക സംവിധാനം ഒരുക്കി ദേവസ്വം ബോര്‍ഡ്. ഭക്തര്‍ക്ക് കന്നിമാസ പൂജയ്ക്കായി സന്നിധാനത്തെത്താന്‍ സംവിധാനം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ് എ പത്മകുമാര്‍ ആണ് അറിയിച്ചിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് ഗതിമാറി ഒഴുകിയ പമ്പാനദിയില്‍ ചാല് തീര്‍ത്ത് ത്രിവേണി പാലത്തിന് മുകളില്‍ കക്കി നദിയുമായി സംഗമിപ്പിച്ചാണ് പുതിയ വഴി തീര്‍ത്തിരിക്കുന്നത്. ഭക്തര്‍ക്ക് ത്രിവേണി പാലത്തിലൂടെ മറുകര എത്താനാകും.

പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച മേഖലകളിലൊന്നാണ് പമ്പാ തീരം. ഇവിടം ഏതാണ്ട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. തീര്‍ത്ഥാടനകാലം അടുത്തിരിക്കുന്നതിനാല്‍ ഇത് ആശങ്കയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഭക്തര്‍ക്ക് സംവിധാനം ഒരുക്കിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. വെള്ളപ്പൊക്കത്തില്‍ നടപ്പന്തലും അടുത്തുള്ള കെട്ടിടങ്ങളും തകര്‍ന്നതിനാല്‍ മണല്‍പ്പുറത്തു കൂടി നടന്നു പോകാന്‍ പ്രയാസമുണ്ടാകും. ഇതിന് പകരം പമ്പയിലെ ശുചിമുറി കെട്ടിടത്തിന് പിന്നിലുള്ള റോഡിലൂടെ ഗണപതിക്ഷേത്രത്തിലെത്താനാകും.

അതേസമയം സന്നിധാനത്തേക്ക് വെളളം നല്‍കുന്ന കുന്നാര്‍ ഡാം പ്രളയത്തില്‍ നികന്നതിനാല്‍ ഇവിടെ ജലക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. പ്രളയത്തില്‍ കല്ലും മണ്ണും വന്ന് അടിഞ്ഞ് ഡാം അടഞ്ഞതോടെ വെളളം പുറത്തേക്ക് ഒഴുകി പാഴാവുകയാണിവിടെ.
First published: September 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍