നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Justice for Mofia|മോഫിയയുടെ ആത്മഹത്യ: തീവ്രവാദ ആരോപണ വിവാദങ്ങൾക്ക് പിന്നാലെ ആലുവ സി ഐ അവധിയിൽ

    Justice for Mofia|മോഫിയയുടെ ആത്മഹത്യ: തീവ്രവാദ ആരോപണ വിവാദങ്ങൾക്ക് പിന്നാലെ ആലുവ സി ഐ അവധിയിൽ

    ആരോഗ്യപരമായ കാരണങ്ങളാൽ ആണ് അവധി എന്നാണ് അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നത്.

    • Share this:
    മൊഫിയ പര്‍വീണിന്റെ (Mofiya Parveen suicide)ആത്മഹത്യയെതുടർന്ന് പോലീസുകാർക്കെതിരെ സമരം നടത്തിയ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ആലുവ സി ഐ സൈജു കെ പൗലോസ് അവധിയിൽ പ്രവേശിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ആണ് അവധി എന്നാണ് അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നത്.

    നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ എസ് ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട്  ആലുവ എസ് പി ഓഫീസിലേയ്ക്ക് കോൺഗ്രസ്മാര്‍ച്ച് നടത്തിയിരുന്നു. സമരത്തിൽ പങ്കെടുത്ത  കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തോട്ടുമുഖം ആശാരിക്കുടിയില്‍ അല്‍ അമീന്‍, പള്ളിക്കുഴിയില്‍ അനസ്, എടയപ്പുറം മനയ്ക്കകലത്തുട്ട് നജീബ് എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു, ഡിഐജിയുടെ വാഹനത്തിനും ജലപീരങ്കിയ്ക്കും കേടുപാടുകള്‍ വരുത്തുക പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

    ഇതു കൂടാതെയാണ് ഇവരുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. ആരോപണം തള്ളിയ കോടതി ഇവർക്ക് ജാമ്യം നൽകിയിരുന്നു. പരാമർശം ഗൂഢലക്ഷ്യത്തോടെയാണന്ന് പോലീസിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം റേഞ്ച് ഡി  ഐ ജെ ചുമതലയുള്ള സഞ്ജീവ് കുമാർ ഗരുഡിനാണ് സസ്പെന്റ് ചെയ്തത്. ഇരുവർക്കുമെതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദേശമുണ്ട്.
    Also Read-VD Satheesan|'പാർട്ടിയെ 16 കൊല്ലം നയിച്ചത് പിണറായി വിജയൻ'; വികസന വിരോധിയുടെ തൊപ്പി ചേരുക അദ്ദേഹത്തിനെന്ന് വിഡി സതീശൻ

    ആത്മഹത്യയെത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ആലുവ റൂറൽ എസ് പിയോട് നേരിട്ട് വിശദീകരണം ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരക്കാര്‍ക്കാരെതിരെ തീവ്രവാദ ബന്ധം ആരോപിയക്കാനുണ്ടായ സാഹചര്യവും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടിയ്ക്ക് പിന്നാലെ ആലുവ സി ഐ സൈജു കെ ജോസഫ് അവധിയില്‍ പ്രവേശിച്ചു.
    Also Read-Bus fare|വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യം; ബസ് ചാർജ് വർധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു

    നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയെത്തുടര്‍ന്ന് പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും വിമര്‍ശനം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മൊഫിയയുടെ ആത്മഹത്യയും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്കിനോട് നേരിട്ട് വിശദീകരണം തേടിയത്.  സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിനായിആലുവ ഗസറ്റ് ഹൗസിൽ എത്തിയപ്പോൾ ആണ് പിണറായി വിജയൻ വിവരങ്ങൾ തേടിയത്.

    മോഫിയയുടെ ആത്മഹത്യയും അതിനെതുടർന്ന്‌ പോലീസ് സ്വീകരിച്ച നിയമ നടപടിയും എസ് പി മുഖ്യമന്ത്രിയോട് പറഞ്ഞു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടിയെ കുറിച്ചും വിശദീകരിച്ചു. പ്രതികൾക്ക് തീവ്രവാദബന്ധം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ വരാൻ ഉണ്ടായ സാഹചര്യവും എസ് പി വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിൽ പോലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

    സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ മൊഫിയയുടെ മരണത്തിൽ പോലീസിനെതിരെ വിമർശനം ഉയരാൻ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് എസ് പിയിൽ നിന്ന്  നിന്ന് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം തേടിയത് എന്നത് വിഷയത്തിൽ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.
    Published by:Naseeba TC
    First published: