നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ‘താൻ തന്തയാണോടോ’എന്ന് മോഫിയയുടെ പിതാവിനോട് ചോദിച്ച് ആലുവ CI; സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി

  ‘താൻ തന്തയാണോടോ’എന്ന് മോഫിയയുടെ പിതാവിനോട് ചോദിച്ച് ആലുവ CI; സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി

  എസ്എച്ച്ഒയ്ക്കെതിരെ നടപടി വേണമെന്നു മോഫിയ ആത്മഹ്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.

  mofia parveen

  mofia parveen

  • Share this:
   കൊച്ചി: ആലുവയില്‍ (Aluva) ഗാർഹിക പീഡനമാരോപിച്ച്‌ (Domestic Abuse) യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ (Aluva CI) നടപടി. ഇയാളെ സ്റ്റേഷൻ ചുമതലകളിൽനിന്നും നീക്കി. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളിൽ നിന്നും സി ഐ സുധീറിനെ മാറ്റിനിർത്തി. ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

   ചൊവ്വാഴ്ച രാവിലെയാണ് ആലുവ കീഴ്മാട് മോഫിയ പർവീൺ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എട്ടു മാസം മുൻപായിരുന്നു മോഫിയയയുടെ വിവാഹം. പിന്നീട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രശ്‌നങ്ങളുണ്ടാക്കുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി.

   Also Read- 'പപ്പാ സോറി, എന്നോട് ക്ഷമിക്കണം; നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല': ഗാർഹിക പീഡനത്തിൽ ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്

   കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ ചര്‍ച്ചയ്ക്കു വിളിച്ചിരുന്നു. എന്നാല്‍, എസ്എച്ച്ഒ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്റ്റേഷനിലേക്കു കയറിച്ചെന്നപ്പോൾ ‘താൻ തന്തയാണോടോ’ എന്നാണ് എസ്എച്ച്ഒ ചോദിച്ചത്. മരുമകന്റെയും വീട്ടുകാരുടെയും മുന്നിൽവച്ചു തന്നോടും മകളോടും മോശമായി സംസാരിച്ചു. മകൾക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് അൽപം കരുണയാണു വേണ്ടിയിരുന്നത്. കരുണ കിട്ടിയിരുന്നെങ്കിൽ മകൾ ജീവനൊടുക്കില്ലായിരുന്നു- മോഫിയയുടെ പിതാവ് ഇർഷാദ് പറഞ്ഞു.

   എസ്എച്ച്ഒയ്ക്കെതിരെ നടപടി വേണമെന്നു മോഫിയ ആത്മഹ്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു. ഉത്രക്കേസിൽ വീഴ്ച വരുത്തിയതിനുള്ള ശിക്ഷാ നടപടിയായാണ് സുധീറിനെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ആത്മഹത്യ ചെയ്ത ദമ്പതികളുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ സ്ഥലത്തു പോയില്ല, ആംബുലൻസ് വീട്ടിലേക്ക് വിളിച്ചു വരുത്തി ഇൻക്വസ്റ്റ് തയാറാക്കി തുടങ്ങിയ ആരോപണങ്ങളും സി ഐ നേരിടുന്നുണ്ട്.

   അതേസമയം, മോഫിയയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അൻവർ സാദത്ത് എം എൽ എ ആവശ്യപ്പെട്ടു. ആരോപണ വിധേയനായ സിഐ നടപടിക്ക് ശേഷവും സ്റ്റേഷനിൽ തുടരുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

   തൊടുപുഴയിൽ സ്വകാര്യ കോളേജിൽ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ് മരിച്ച മോഫിയ.
   Published by:Rajesh V
   First published:
   )}