• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലുവ മുന്‍ എംഎല്‍എ കെ മുഹമ്മദാലി അന്തരിച്ചു; മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്തത് 26 വർഷം

ആലുവ മുന്‍ എംഎല്‍എ കെ മുഹമ്മദാലി അന്തരിച്ചു; മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്തത് 26 വർഷം

2006ല്‍ എല്‍ഡിഎഫിലെ എ എം യൂസഫിനോട് പരാജയപ്പെട്ടതോടെ സംഘടനാ നേതൃത്വത്തില്‍ നിന്ന് പോലും പൂര്‍ണമായും ഒഴിവാക്കപ്പെട്ട കെ മുഹമ്മദാലി വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു

  • Last Updated :
  • Share this:
    കൊച്ചി: ആലുവ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുഹമ്മദാലി അന്തരിച്ചു. 76 വയസ്സായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ വൃക്ക രോഗത്തിന് ചികിത്സയിലിരിക്കേയാണ് അന്ത്യം. ആലുവയെ 26 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത യുഡിഎഫ് എംഎല്‍എയായിരുന്നു കെ മുഹമ്മദാലി.

    2006ല്‍ എല്‍ഡിഎഫിലെ എ എം യൂസഫിനോട് പരാജയപ്പെട്ടതോടെ സംഘടനാ നേതൃത്വത്തില്‍ നിന്ന് പോലും പൂര്‍ണമായും ഒഴിവാക്കപ്പെട്ട കെ മുഹമ്മദാലി വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. 1980ല്‍ എ കെ ആന്റണിയോടൊപ്പം നിന്ന കെ മുഹമ്മദാലി എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. അന്ന് കോണ്‍ഗ്രസിലെ ടി എച്ച് മുസ്തഫയെ തോല്‍പിച്ച കെ മുഹമ്മദാലി പിന്നീടുളള 5 തെരഞ്ഞെടുപ്പുകളിലും കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചത്.

    ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ കൊച്ചുണ്ണിയുടെയും നസീബയുടെയും മകനായി 1946 മാര്‍ച്ച് 17നായിരുന്നു ജനനം. കെ എസ് യു  എറണാകുളം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കെടിഡിസി ഡറക്ടര്‍ ബോര്‍ഡ് അംഗം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973 ല്‍ എഐസിസി അംഗമായി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ്‌. ഭാര്യ: പിഎം നസീം ബീവി.

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിനെതിരേ കെ മുഹമ്മദ് അലിയുടെ മരുമകള്‍ ഷെല്‍ന നിഷാദിനെയായിരുന്നു സിപിഎം സ്ഥാനാര്‍ഥിയാക്കിയത്.
    Published by:Rajesh V
    First published: