തിരുവനന്തപുരം:പെട്രോള്‍ വിലവര്‍ദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭചര്‍ച്ചക്കിടെ തന്നെകുറിച്ച് നടത്തിയ വസ്തുതാവിരുദ്ധമായ പ്രസ്താവന പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്(V D Satheesan) മാപ്പു പറയണം എ എം ആരിഫ്(
A M Arif))പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടി എം.പി.മാര്‍ സംയുക്തമായി നടത്തിയ സൈക്കിള്‍ ചവിട്ടല്‍ സമരത്തില്‍ എ എം ആരിഫ് പങ്കാളിയായിരുന്നില്ലെന്നാണ് വി.ഡി.സതീശന് എന്റെ അസാന്നിധ്യത്തില്‍ നിയമസഭയില്‍ പറഞ്ഞത്. ഇത് വസ്തുതാവിരുദ്ധവും കീഴ്വഴക്കങ്ങളുടെ ലംഘനവുമാണെന്ന് എ എം ആരിഫ് എം പി പറഞ്ഞു.
സതീശന്റെ ദേശീയ നേതാവും കേരളത്തില്‍ നിന്നുള്ള എം.പി.യായിട്ടുകൂടി സഭയില്‍ വല്ലപ്പോഴും മാത്രം ഹാജരാകുന്ന രാഹുല്‍ ഗാന്ധി,ഈ സഭാകാലയളവില്‍ എപ്പോഴെങ്കിലും പെട്രോളിയം വിലവര്‍ദ്ധനവിനെപ്പറ്റി സംസാരിക്കാന്‍ തയ്യാറായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സതീശന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സ്പീക്കര്‍ ശ്രീ എം.ബി.രാജേഷിന് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപംവി.ഡി.സതീശന് മാപ്പ് പറയണം.
പെട്രോള്‍ വിലവര്‍ദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭചര്‍ച്ചക്കിടെ എന്നെപ്പറ്റി വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളന കാലത്ത് ആഗസ്ത് 5ന് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടി എം.പി.മാര്‍ സംയുക്തമായി നടത്തിയ സൈക്കിള്‍ ചവിട്ടല്‍ സമരത്തില്‍ ഞാന്‍ പങ്കാളിയായിരുന്നില്ല എന്ന് വി.ഡി.സതീശന് നിയമസഭയില്‍ എന്റെ അസാന്നിധ്യത്തില്‍ പറഞ്ഞത് വസ്തുതാവിരുദ്ധവും കീഴ്വഴക്കങ്ങളുടെ ലംഘനവുമാണ്.
ഞാന്‍ സൈക്കിള്‍ ചവിട്ടിയ വീഡിയോയും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധ്കര് രഞ്ജന്‍ ചൗധരിയുമായി സമരത്തില്‍ പങ്കെടുത്ത ഫോട്ടോയും നവമാധ്യമങ്ങളില്‍ ഉള്‍പ്പടെ തെളിവായുള്ളപ്പോള്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത് എപ്പോള്‍ അസത്യം പറഞ്ഞാലും അതിന്റെ ആനുകൂല്യം തനിക്കു ലഭിക്കും എന്നു സതീശന് കരുതുന്നതുകൊണ്ടാകാം.
സതീശന്റെ ദേശീയ നേതാവും കേരളത്തില്‍ നിന്നുള്ള എം.പി.യായിട്ടുകൂടി സഭയില്‍ വല്ലപ്പോഴും മാത്രം ഹാജരാകുന്ന രാഹുല്‍ ഗാന്ധി, ഈ സഭാകാലയളവില്‍ എപ്പോഴെങ്കിലും പെട്രോളിയം വിലവര്‍ദ്ധനവിനെപ്പറ്റി സംസാരിക്കാന്‍ തയ്യാറായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സതീശന് തയ്യാറാകണം.
പ്രതിപക്ഷ നേതാവിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സ്പീക്കര്‍ ശ്രീ എം.ബി.രാജേഷിന് കത്ത് നല്കി
'എന്നെ വായിക്കാത്തവർക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം'; അദ്വാനിക്ക് ജന്മദിനം ആശംസിച്ച വിമർശനത്തിൽ ശശി തരൂർബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിക്ക് ജന്മദിനാശംസ നേർന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിട്ട സംഭവത്തിൽ മറുപടിയുമായി ശശി തരൂർ എം. പി രംഗത്ത്. തന്നെ സംഘിയെന്ന് അഭിസംബോധ ചെയ്യാം, എന്നാൽ അവർക്കു വേണ്ടി തന്റെ മൂല്യങ്ങൾ ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശശി തരൂർ പറഞ്ഞു. രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് നാഗരികത കൈമോശം വന്നിട്ടുണ്ടോയെന്നും ശശി തരൂർ പറഞ്ഞു. 'എന്നെ വായിക്കാത്തവർക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം. എന്റെ മൂല്യങ്ങൾ അവർക്ക് വേണ്ടി ഞാൻ ഒഴിവാക്കാനുദ്ദേശിക്കുന്നില്ല'- ശശി തരൂർ ഫേസ്ബുക്കിൽ വ്യക്തമാക്കി.
ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപംശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കാരണം ഞാൻ സത്യത്തിൽ ഒന്ന് പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് നാഗരികത കൈമോശം വന്നിട്ടുണ്ടോ? ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ്!!
ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് പോലും നല്ലത് ചെയ്യാൻ പഠിപ്പിക്കുന്ന സ്നേഹത്തിന്റെ തികച്ചും പോസിറ്റീവ് ആയ അവസ്ഥയാണ്. ഗാന്ധിജിയുടെ പദങ്ങളായ നന്മയും തിന്മയും സത്യത്തിൽ ഞാനുപയോഗിക്കാത്തത് ഒരേ വ്യക്തിക്ക് തന്നെ ഇത് രണ്ടിന്റെയും പ്രതിഫലനമുണ്ടാകും എന്നതിനാലാണ്. പക്ഷെ, എന്ത് തന്നെയായാലും അസഹിഷ്ണുത എതിർക്കപ്പെടേണ്ടത് തന്നെയാണ്.
അത് കൊണ്ട് ഒരു കാര്യം കൃത്യമായി വ്യക്തമാക്കാൻ ഞാനുദ്ദേശിക്കുന്നത് ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് ഞാൻ ആശംസകൾ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്. നാല്പത് വര്‍ഷങ്ങളായി ഞാനെഴുതുന്നത് ഞാൻ എന്താണോ വിശ്വസിക്കുന്നത് അത് തന്നെയാണ്. എന്നെ വായിക്കാത്തവർക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം. എന്റെ മൂല്യങ്ങൾ അവർക്ക് വേണ്ടി ഞാൻ ഒഴിവാക്കാനുദ്ദേശിക്കുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.