തിരുവനന്തപുരം:അസമിലെ ധോല്‍പ്പൂരില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി എംഎം ആരിഫ് എംപി.ജീവന് പിടഞ്ഞു പോകുന്ന ഒരു വൃദ്ധന്റെ നെഞ്ചിന് കൂടില്‍ ഉയര്‍ന്നു ചാടി സന്തോഷം പ്രകടിപ്പിക്കുന്ന ഈ ഫോട്ടോഗ്രാഫര്‍ വര്‍ത്തമാന ഇന്ത്യയുടെ ഒരു പ്രതിനിധാനമാണെന്നും.അസമിലെ പൊലീസ് നരനായാട്ട് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തയ്യാറാക്കിയ ന്യൂനപക്ഷവേട്ടയാണെന്നും അദ്ദേഹം പറഞ്ഞു.പ്രദേശത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് വര്‍ഗീയമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അക്രമം നടന്നത്. ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും തുല്യതയും സുരക്ഷയും നല്കുന്ന ഭരണഘടനയുടെ ഉറപ്പിന് നേരെയുള്ള കടന്നാക്രമണമാണിത്.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപംചിത്രം കാബൂളില്‍ നിന്നോ കാണ്ഡഹാറില്‍ നിന്നോ അല്ല.ഇന്‍ഡ്യയിലെ അസമില്‍ നിന്നാണ്.
വെടിയേറ്റ് പിടഞ്ഞു വീണ ഒരു മനുഷ്യന്റെ നെഞ്ചില്‍ ആഹ്ലാദത്തോടെ ചാടിത്തിമര്‍ക്കുന്നത് കണ്ടില്ലേ... കാണുന്നവരുടെ കൂടെ നെഞ്ച് തകര്‍ന്നു പോകും...കടുത്ത സംഘ പരിവാറുകാരന് ആണ് ഈ ഫോട്ടോ ഗ്രാഫര്‍...
കുടിയൊഴിപ്പിക്കലിന്റെ പേരില്‍ അസമിലെ ദളിതര്‍ക്കും മുസ്ലിംകള്ക്ക് നേരെ പോലീസും ഭരണകൂടവും അഴിച്ചുവിട്ട നരനായാട്ട്.വെടിവെപ്പില്‍ പിടഞ്ഞു വീണത് അനേകം ജീവനുകള്‍.
കുടിയൊഴിപ്പിക്കലിനെതിരെയുള്ള ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് കണ്ണില്‍ ചോരയില്ലാത്ത ഈ അതിക്രമങ്ങള്‍..
ഹൃദയത്തില്‍ ഒരിറ്റു മനുഷ്യത്വമില്ലാത്തവര്‍.
വികസനത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും മറവില്‍ നടക്കുന്ന വംശഹത്യകള്‍...
ഇവിടുത്തെ പാവപ്പെട്ടവനും ദളിതനും ഈ മണ്ണില്‍ അവകാശങ്ങളില്ല.
കൂടുതലൊന്നും പറയാനില്ല.
ജീവന് പിടഞ്ഞു പോകുന്ന ഒരു വൃദ്ധന്റെ നെഞ്ചിന് കൂടില്‍ ഉയര്‍ന്നു ചാടി സന്തോഷം പ്രകടിപ്പിക്കുന്ന ഈ ഫോട്ടോഗ്രാഫര്‍ വര്‍ത്തമാന ഇന്ത്യയുടെ ഒരു പ്രതിനിധാനമാണ്...
അസമിലെ പൊലീസ് നരനായാട്ട് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തയ്യാറാക്കിയ ന്യൂനപക്ഷവേട്ടയാണ്.
ദരങ് ജില്ലയിലെ ധോല്‍പൂരിലെ ഗ്രാമീണ മേഖലയില്‍, ഭൂമികൈയ്യേറ്റം ആരോപിച്ചാണ് പതിറ്റാണ്ടുകളായി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. പൊലീസ് അക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.
പ്രദേശത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് വര്‍ഗീയമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അക്രമം നടന്നത്. ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും തുല്യതയും സുരക്ഷയും നല്കുന്ന ഭരണഘടനയുടെ ഉറപ്പിന് നേരെയുള്ള കടന്നാക്രമണമാണിത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം. പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണം.
ട്വന്റി- 20 യോട് തൊട്ടുകൂടായ്മയില്ല; കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും വിഡി സതീശൻനിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഭരണപ്രതിപക്ഷ മുന്നണികള്‍ തലവേദനയായി മാറിയ ട്വന്റി-20 യുമായി യു,ഡി.എഫ് സഖ്യമുണ്ടാക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ട്വന്റി-20 ഒരു വര്‍ഗീയ സംഘടനയോ തീവ്രവാദി സംഘടനയോ അല്ല. കോണ്‍ഗ്രസിനും യു.ഡി.എഫിനും ട്വന്റി-20 യോട് അസ്പര്ശതയില്ല.
സംസാരിയ്ക്കണമെങ്കില്‍ സംസാരിയ്ക്കും. സി.പി.എം ബി.ജെ.പിയും എസ്.ഡി.പി.ഐയുമായി കൂട്ടുചേര്‍ന്ന പോലെയല്ല ട്വന്റി 20 യുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യമെന്നും സതീശന് ന്യൂസ് 18 നോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ട്വന്റി 20 യുടെ സാന്നിധ്യം മൂലം കനത്ത നഷ്ടമാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ട്വന്റി-20 യുമായി കൂട്ടുകൂടുന്നതില്‍ ഒരു തെറ്റുമില്ല. സഖ്യ ചര്‍ച്ചകള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതു ചെകുത്താനുമായും കൂട്ടുകൂടി യു.ഡി.എഫിനെ ദുര്‍ബലമാക്കാനാണ് സി.പി.എം ശ്രമിയ്ക്കുന്നത്. നിലപാടില്ലായ്മയാണ് സി.പി.എമ്മിന്റെ നിലപാടെന്നും വി.ഡി.സതീശന് വിമര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.