ആരിഫിനെ കൈവിടാതെ ആലപ്പുഴ: 'തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് സ്നേഹപ്പാര'

"തെരഞ്ഞെടുപ്പിൽ സ്നേഹപ്പാരയായിരുന്നു യുഡിഎഫിന്റേത്. അവരും എന്നെ സ്നേഹിച്ചിരുന്നു ആലപ്പുഴയ്ക്ക് വേണ്ടി ആരിഫ് ഇവിടെ തന്നെ ഉണ്ടാകണമെന്ന് അവർ ആഗ്രഹിച്ചു".

Ardra S | news18india
Updated: May 23, 2019, 6:03 PM IST
ആരിഫിനെ കൈവിടാതെ ആലപ്പുഴ: 'തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് സ്നേഹപ്പാര'
ആരിഫ്
  • Share this:
സിപിഎമ്മിന്റെ കേരളത്തിലെ ഏകമണ്ഡലമായി ആലപ്പുഴ മാറുന്നത് ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിലാണ്. വാശിയേറിയ പോരാട്ടത്തിൽ ആലപ്പുഴ എപ്പോഴത്തെയും പോലെ തന്നെ ചേർത്തു നിർത്തിയതിന്റെ സന്തോഷത്തിലാണ് സിറ്റിംങ്
എംഎൽഎയായ എഎം ആരിഫ്. തുടർച്ചയായ രണ്ടു തവണ അരൂരിന്റെ എംഎൽഎയായ തന്റെ

പ്രവർത്തനങ്ങളാണ് വീണ്ടുമൊരു വിജയത്തിലേക്ക് എത്തിച്ചതെന്ന് ന്യൂസ് 18 മലയാളത്തിനു നൽകിയ പ്രത്യേക
അഭിമുഖത്തിൽ ആരിഫ് പറഞ്ഞു.

അരുരിൽ താൻ നടപ്പാക്കിയ വികസന രീതി ആലപ്പുഴക്കറിയാം. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട്
തെരഞ്ഞെടുപ്പിലും ഇതേ സമീപനം ജനങ്ങൾ തിരിച്ച് കാട്ടിയതാണ് തന്റെ വിജയ രഹസ്യമെന്ന് അദ്ദേഹം
വെളിപ്പെടുത്തുന്നു. ചെയ്യാവുന്നതിന്റെ പരമാവധി പ്രവർത്തനങ്ങൾ ഇനിയും ചെയ്യാനാണ് തീരുമാനം.

'ജനപ്രതിനിധിയുടെ അളവുകോൽ ജനങ്ങളുടെ കൈകളിലാണ്'; പെൺകരുത്തിൽ ആലത്തൂരിന്റെ 'പെങ്ങളൂട്ടി'


"തെരഞ്ഞെടുപ്പിൽ സ്നേഹപ്പാരയായിരുന്നു യുഡിഎഫിന്റേത്. അവരും എന്നെ സ്നേഹിച്ചിരുന്നു
ആലപ്പുഴയ്ക്ക് വേണ്ടി ആരിഫ് ഇവിടെ തന്നെ ഉണ്ടാകണമെന്ന് അവർ ആഗ്രഹിച്ചു. ഒരുവിധത്തിവുമുള്ള കാപട്യങ്ങളില്ലാത്ത
പ്രവർത്തനമാണ് ഇടത് പ്രവർത്തകർ കാഴ്ചവെച്ചത്. ആരിഫ് എന്താണെന്ന് ജനങ്ങൾക്കറിയാം. എല്ലാവരുടെയും
പ്രവർത്തനവും പ്രാർത്ഥനയും ഒത്തു ചേർന്നതിന്റെ ഫലമാണ് ഈ വിജയം" ആരിഫ് മനസ് തുറന്നു.

വിജയം ഒപ്പം പ്രവ‌ത്തിച്ചവർക്ക് സമർപ്പിച്ച് സന്തോഷം പങ്കിടുമ്പോഴും ‌പ്രചാരണ വേളയിൽ സോഷ്യൽ
മീഡിയയിലൂടെ തനിക്കെതിരെ നടത്തിയ ആസൂത്രിത ക്യാമ്പയിനുകൾ വിഷമമുണ്ടാക്കിയെന്നും ആരിഫ് മനസ്
തുറന്നു.

ടൂറിസം പ്രോജക്ടുറ്റുകൾ ആലപ്പുഴ ബൈപ്പാസ് പ്രളയ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പരിഗണയിലുള്ള പ്രധന
വിഷയങ്ങൾ. ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് അവ‌ർക്ക് വേണ്ടി എക്കാലത്തെയും പോലെ ഇനിയും
പ്രവർത്തിക്കുമെവന്നും അദ്ദേഹം പറഞ്ഞു.

മികച്ച എംഎൽഎക്കുള്ള അവാർഡ് ലഭിച്ചത് വലിയൊരു പ്രചോദനമായിരുന്നു. ചെയ്തതിന് ലഭിക്കുന്ന‌
പ്രോത്സാഹനങ്ങൾ പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ
ബഹുമതിയായി കരുതുന്നത് "ആരിഫിനെ കണ്ട് പഠിക്കണം" എന്ന ഗൗരിയമ്മയുടെ വാക്കുകളാണ്.
അത്.
First published: May 23, 2019, 6:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading