• HOME
 • »
 • NEWS
 • »
 • kerala
 • »
 • ദേശീയപാതയില്‍ സുധാകരന് കുഴിച്ച കുഴിയില്‍ വീണത് എഎം ആരിഫ്; സര്‍ക്കാര്‍ നടത്തിയ വിജലന്‍സ് പരിശോധന എംപിയറിഞ്ഞില്ല

ദേശീയപാതയില്‍ സുധാകരന് കുഴിച്ച കുഴിയില്‍ വീണത് എഎം ആരിഫ്; സര്‍ക്കാര്‍ നടത്തിയ വിജലന്‍സ് പരിശോധന എംപിയറിഞ്ഞില്ല

അഴിമതിയില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽതന്നെ വിജിലൻസ് കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതോടെ സ്വന്തം സർക്കാരിനെതിരെ വിജലൻസ് അന്വേഷണം ആവശ്യപ്പെട്ട ആരിഫ് പ്രതിരോധത്തിലായി.

ജി സുധാകരൻ, എ എം ആരിഫ് എംപി

ജി സുധാകരൻ, എ എം ആരിഫ് എംപി

 • Share this:
  ആലപ്പുഴ: തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയതാണ് ആലപ്പുഴയിലെ ആരിഫ്- സുധാകരൻ പോര്.  ബൈപ്പാസ് ഉദ്ഘാടനവും പോസ്റ്റർ വിവാദവും കവിതയും ദേശീയ പാതയുമൊക്കെയായി പോര് മുറുമ്പോൾ ക്ഷീണം സിപിഎമ്മിനാണ്. സുധാകരനെതിരായ ആരോപണങ്ങളിൽ അന്വേഷണ കമ്മിഷനെ വച്ചതുമാത്രമാണ് പാർട്ടിയുടെ ഇടപെടൽ. ബൈപ്പാസ് ഉദ്ഘാടനത്തിനുള്ള ക്ഷണിതാക്കളുടെ അന്തിമപട്ടിക വരും മുമ്പ് തുടങ്ങിയതാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി സുധാകരനും എം പി എഎം ആരിഫും തമ്മിലുള്ള പരസ്യ പോര്.

  ഉദ്ഘാടനത്തിന് ക്ഷണിക്കുന്നവരുടെ പട്ടികയിൽ നിന്നും   സുധാകരൻ തൻറെ പേര് മനപൂർവ്വം ഒഴിവാക്കി എന്നതായിരുന്നു ആരിഫിന്റെ ആരോപണം.തുടർന്ന് പരസ്യ പ്രതികരണവുമായി എം പി രംഗത്തെത്തി. സംസ്ഥാന സർക്കാർ നട്ടെല്ല് ഉണ്ടെന്ന് കാണിക്കണമെന്നതടക്കം വാദങ്ങൾ നിരന്നു ഒടുവിൽ പട്ടിക പുറത്ത് വന്നപ്പോൾ എംപി അടക്കം മുഴുവൻ പേരും ലിസ്റ്റിൽ. വിവാദം വന്ന വഴിയേ പറന്നു.

  തെരഞ്ഞെടുപ്പോടെ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളുടെ നേതൃത്വത്തില്‍ നിന്ന് സുധാകരൻ പുറത്തായതോടെ വിരുദ്ധ ചേരിയുടെ മുൻനിരയിൽ ആരിഫ് എത്തി. അമ്പലപ്പുഴയിൽ സുധാകരൻറെ പോസ്റ്ററുകൾ കീറിയെറിഞ്ഞ് ആരിഫിന്റെ പോസ്റ്ററുകൾ പതിച്ചു. പാർട്ടിയുടെ അനുവാദമില്ലാതെയാണ് പോസ്റ്ററുകൾ അച്ചടിച്ചതെന്നും  അച്ചടക്കലംഘനമാണ് നടന്നതെന്ന പരസ്യ പ്രതികരണവുമായി ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തി. അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പ് സംബന്ധമായി ഉയർന്ന അന്വേഷണത്തിൽ പോസ്റ്റർ വിവാദവും പെടുന്നു

  പൊളിറ്റിക്കൽ ക്രിമിനലിസം എന്ന രൂക്ഷമായ ആരോപണവുമായാണ് ആരിഫിന്റെ നിഴൽയുദ്ധത്തെ സുധാകരൻ നേരിട്ടത്. സി പി എമ്മിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ വളരുന്നു എന്നും പാർട്ടി ശ്രദ്ധയോടെ മുന്നോട്ടു പോകണമെന്നും സംഘടനാ രീതിക്ക് വിഭിന്നമായി ജി സുധാകരൻ മാധ്യമങ്ങളെ വിളിച്ചറിയിച്ചു. അവിടെയും അവസാനിച്ചില്ല കാര്യങ്ങൾ.

  Also Read-ജി സുധാകരൻ മന്ത്രിയായിരിക്കെ നടന്ന ദേശീയപാത പുനർ നിര്‍മാണം; വിജിലൻസ് അന്വേഷിക്കണമെന്ന് എ എം ആരിഫ് എംപി

  തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും, അന്വേഷണ കമ്മീഷൻ മുമ്പാകെയും സുധാകരനെതിരെ പരാതികളൊഴുകി. തെളിവെടുപ്പും അന്വേഷണവും തുടരുന്നതിനിടെ സുധാകരൻ നന്ദിയില്ലാത്ത കാലത്തെ അനുസ്മരിച്ച് കവിതയുമെത്തി. ഏറ്റവും ഒടുവിലത്തേതാണ് അരൂർ -ചേർത്തല ദേശീയ പാതയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത്. സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരത്ത് ചേരുന്ന അതേ ദിവസമാണ് കത്തും വാർത്തയും പുറത്തുവരുന്നത്. അഴിമതിയില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽതന്നെ വിജിലൻസ് കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതോടെ സ്വന്തം സർക്കാരിനെതിരെ വിജലൻസ് അന്വേഷണം ആവശ്യപ്പെട്ട ആരിഫ് പ്രതിരോധത്തിലായി.

  സ്വന്തം മണ്ഡലത്തിൽ വിജലൻസ് റോഡ് കാർന്ന് അടക്കം പരിശോധന നടത്തിയിട്ടും എം പി കണ്ടത് റോഡിലെ കുഴികൾ മാത്രം. പഞ്ചായത്തംഗം പോലും പറയാത്ത ലാഘവത്തോടെ ആരിഫ് പറഞ്ഞ് വെച്ചതിങ്ങനെ സ്വന്തം സർക്കാർ നടത്തിയ വിജലൻസ് പരിശോധന എം എൽ എ യും എംപിയുമായിട്ടും താനറിഞ്ഞില്ല. അതു കൊണ്ടാണ് വിജലൻസ് അന്വേഷണം അടക്കം ആവശ്യപ്പെട്ട് പരാതി വീണ്ടും വീണ്ടും താൻ പരാതി നൽകിയത്.  അച്ചടക്കത്തിന്റെ എല്ലാ സീമകളും മറികടന്ന് സി പി എമ്മിലെ ചേരിപ്പോര് ദേശിയ പാതയിൽ എത്തി നിൽക്കുമ്പോൾ കേഡർ പാർട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്
  Published by:Jayesh Krishnan
  First published: