news18
Updated: May 25, 2019, 4:41 PM IST
ആരിഫ്
- News18
- Last Updated:
May 25, 2019, 4:41 PM IST
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ മാനം കാത്തതിനൊപ്പം ലോക്‌സഭയിലെക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇടത് എം.എല്‍.എ എന്ന റെക്കോഡും എ.എം ആരിഫിന്. അഞ്ച് സിറ്റിംഗ് എം.എല്‍.എമാരുള്‍പ്പെടെ 19 സീറ്റിലും ഇടതുമുന്നണി തകര്‍ന്നടിഞ്ഞപ്പോള്‍ ആലപ്പുഴയില്‍ മത്സരിച്ച ആരിഫ് മാത്രമാണ് യു.ഡി.എഫ് തരംഗത്തെ അതിജീവിച്ചത്. അതേസമയം മത്സരിച്ച മൂന്നു എം.എല്‍.എമാരും വിജയിച്ച് കോണ്‍ഗ്രസ് ചരിത്രം ആവര്‍ത്തിക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയ ഒരു സിറ്റിംഗ് എം.എല്‍.എമാരെപ്പോലും ലോക്‌സഭയില്‍ എത്തിക്കാനാകാത്ത ചരിത്രമാണ് ഇടതുമുന്നണിക്കുള്ളത്. ആ ചരിത്രമാണ് അരൂരിലെ സിറ്റിംഗ് എം.എല്‍.എ ആയ ആരിഫ് ആലപ്പുഴയില്‍ തിരുത്തിക്കുറിച്ചത്. സി ദിവാകരന്‍, വീണ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, പി വി അന്‍വര്‍, എ പ്രദീപ് കുമാര്‍ എന്നിവരാണ് മത്സരിച്ചു പരാജയപ്പെട്ട ഇടത് എംഎല്‍എമാര്‍. അതേസമയം കോണ്‍ഗ്രസ് എം.എല്‍.എമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെ. മുരളീധരന്‍ എന്നിവരാണ് വന്‍ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
Also Read
ലോക്സഭയിലേക്ക് മത്സരിച്ച സിറ്റിങ് എംഎല്‍എമാര്‍ക്ക് സംഭവിച്ചതെന്ത് ?
കോണ്‍ഗ്രസ് മൂന്നു തെരഞ്ഞെടുപ്പുകളില്‍ അഞ്ച് എംഎല്‍എമാരെ പരീക്ഷിച്ച് വിജയിച്ചതിനു ശേഷമാണ് എല്‍ഡിഎഫും എംഎല്‍എമാരെ ഉപയോഗിച്ച് ലോക് സഭ മണ്ഡലം പിടിക്കുക എന്ന തന്ത്രം പ്രയോഗിക്കാനൊരുങ്ങിയത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രിമാര്‍ കൂടിയായരണ്ട് എംഎല്‍എമാരെയാണ് ഇടതു മുന്നണി മത്സരിപ്പിച്ചത്. കോട്ടയത്ത് മാത്യു ടി തോമസും കൊല്ലത്ത് എംഎ ബേബിയും. എന്നാല്‍ രണ്ടുപേരും പരാജയപ്പെട്ടു. ഇതോടെ ലോക്സഭയിലേക്ക് മത്സരിച്ച് സിറ്റിംഗ് എംഎല്‍എമാര്‍ തോറ്റ ചരിത്രവുമുണ്ടായി. സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച ബേബിക്ക് അവിടെ പിന്നില്‍ പോയ അവസ്ഥയുണ്ടായെങ്കിലും തന്റെ മണ്ഡലത്തിനു പുറത്തുനിന്നു ജനവിധി തേടിയ മാത്യു ടി തോമസിന് അത്തരമൊരു നാണക്കേട് ഒഴിവായി. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലും സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന ലോക്‌സഭാ സീറ്റില്‍ മത്സരിച്ച ആരിഫ് (വിജയിച്ചെങ്കിലും) വീണ ജോർജ്, പ്രദീപ് കുമാര്‍ എന്നിവരും ചരിത്രം ആവര്‍ത്തിച്ചു.
First published:
May 25, 2019, 4:37 PM IST