AN shamseer mla | 'ഇന്‍സള്‍ട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ് 'ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ
AN shamseer mla | 'ഇന്‍സള്‍ട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ് 'ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ
ജയസൂര്യക്കൊപ്പം ചെറിയൊരു കാലയളവ് കൊണ്ട് തന്നെ മികച്ച വേഷങ്ങള്‍ ഏറെ പ്രശംസനീയമായ രീതിയില്‍ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന ബെന്നും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു
തിരുവനന്തപുരം:സംസ്ഥാന ചലച്ചിചത്ര അവാര്‍ഡ് നേടിയവരെ അഭിനന്ദിച്ച് എന്‍ ഷംസീര്‍ എം എല്‍ എ.
വെള്ളം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടിയ ശ്രീ. ജയസൂര്യക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഏറെ കാലം സിനിമയുടെ പിന്‍നിരയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് നില്‍ക്കുമ്പോഴും കഴിവും അതോടൊപ്പം കഠിനാധ്വാനവും കൊണ്ട് ഈ മികച്ച നേട്ടം കൈവരിക്കാന്‍ ജയസൂര്യക്ക് സാധിച്ചത് സിനിമ എന്ന വലിയ ലോകത്തെ സ്വപ്നം കാണുന്ന ഏതൊരാള്‍ക്കും അത്രയേറെ പ്രചോദനമായി മാറുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒപ്പം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്നത്തെ സമൂഹത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ മനോഹരനായി അവതരിപ്പിച്ച The Great Indian Kitche എന്ന സിനിമ ആണെന്നത് ഏറെ സന്തോഷം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഫെ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഇന്‍സള്‍ട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ്..
വെള്ളം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടിയ ശ്രീ. ജയസൂര്യക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഏറെ കാലം സിനിമയുടെ പിന്‍നിരയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് നില്‍ക്കുമ്പോഴും കഴിവും അതോടൊപ്പം കഠിനാധ്വാനവും കൊണ്ട് ഈ മികച്ച നേട്ടം കൈവരിക്കാന്‍ ജയസൂര്യക്ക് സാധിച്ചത് സിനിമ എന്ന വലിയ ലോകത്തെ സ്വപ്നം കാണുന്ന ഏതൊരാള്‍ക്കും അത്രയേറെ പ്രചോദനമായി മാറുന്ന കാര്യമാണ്.
ജയസൂര്യക്കൊപ്പം ചെറിയൊരു കാലയളവ് കൊണ്ട് തന്നെ മികച്ച വേഷങ്ങള്‍ ഏറെ പ്രശംസനീയമായ രീതിയില്‍ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന ബെന്നും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു..
ഒപ്പം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്നത്തെ സമൂഹത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ മനോഹരനായി അവതരിപ്പിച്ച The Great Indian Kitchen എന്ന സിനിമ ആണെന്നത് ഏറെ സന്തോഷം നല്കുന്നു..
സച്ചിയും അനില്‍ നെടുമങ്ങാടും നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അവരുടെ കൈയൊപ്പ് ചാര്‍ത്തപ്പെട്ട അയ്യപ്പനും കോശിയും ജനപ്രിയ സിനിമ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജനങ്ങള്‍ മനസ്സില്‍ ആഗ്രഹിച്ച അവാര്‍ഡ് പ്രഖ്യാപനമായി മാറി.
മികച്ച ആര്‍ട്ട് ഡയറക്ടര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി സ്വദേശി കൂടി ആയ സന്തോഷ് രാമന് നാടിന്റെയും അഭിമാനമായി മാറി.
ഇതോടൊപ്പം മികച്ച സംവിധായകന് സിദ്ധാര്‍ഥ് ശിവ, സംഗീതജ്ഞന് എം. ജയചന്ദ്രന്, സുധീഷ്, ഗായകന് ശഹബാസ് അമന്, ഗായിക നിത്യ മാമന്, ചിത്രസംയോജകന്‍ മഹേഷ് നാരായണന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളായ ഷോബി തിലകന് റിയ സൈറ, മേക്കപ്പ്മാന് റഷീദ് അഹമ്മദ്, പ്രത്യേക ജൂറി പരാമര്‍ശം നേടിയ നാഞ്ചിയമ്മ തുടങ്ങി പുരസ്കാരത്തിനു അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
AN shamseer mla | 'ഇന്‍സള്‍ട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ് 'ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ
Rahul Gandhi Office attack | എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു; പകരം അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നല്കി
PC George | തന്നെപ്പറ്റി അപവാദം പറയുന്നത് നിര്‍ത്തണം; പിസി ജോര്‍ജിനെതിരെ പരാതിക്കാരി
Suresh Gopi | ജപ്തി ഭീഷണി നേരിടുന്ന കര്ഷകന് താങ്ങായി സുരേഷ് ഗോപി; ജപ്തി ഒഴിവാക്കാന്‍ മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു
'എതിര്‍ത്താല്‍ പീഡനക്കേസ്; വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല'; സര്‍ക്കാരിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ
AKG സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്ക് ജാമ്യം; ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി
Swapna Suresh | മുഖ്യമന്ത്രിയുടെയും മകളുടെയും ജലീലിനുമൊക്കെ എതിരെ പറയുന്നത് അവസാനിപ്പിയ്ക്കാന്‍ ഭീഷണിയെന്ന് സ്വപ്ന
'ജനശ്രദ്ധ തിരിച്ചുവിടാന്‍ ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ കൊടുത്ത പടക്കം അയാളുടെ കയ്യില്‍നിന്ന് തന്നെ പൊട്ടി'; കെ സുധാകരന്
Kerala Rains | സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്
PV Anvar | പി.വി അന്‍വര്‍ എംഎൽഎയ്ക്കെതിരെ കള്ളപ്പണ ഇടപാടില്‍ ഇ.ഡി അന്വേഷണം