നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇനി അമ്പലപ്പുഴ പാൽപ്പായസമല്ല; 'ഗോപാല കഷായം'; പേര് മാറ്റവുമായി ദേവസ്വം

  ഇനി അമ്പലപ്പുഴ പാൽപ്പായസമല്ല; 'ഗോപാല കഷായം'; പേര് മാറ്റവുമായി ദേവസ്വം

  വർഷങ്ങൾക്ക് മുൻപും അമ്പലപ്പുഴ പാൽപ്പായസം ആചാരപരമായി ഗോപാല കഷായം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

  News18

  News18

  • Share this:
   പത്തനംതിട്ട: അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്  പേര് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പാൽപ്പായസം ഇനി മുതൽ ഗോപാല കഷായം എന്നാകും അറിയപ്പെടുകയെന്ന്  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു.

   വർഷങ്ങൾക്ക് മുൻപും  അമ്പലപ്പുഴ പാൽപ്പായസം ആചാരപരമായി  ഗോപാല കഷായം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിൽ ഗോപാല കഷായം എന്ന ലേബൽ കൂടി പതിച്ചുള്ള പാൽപ്പായസമാകും വിതരണം ചെയ്യുകയെന്ന് ദേവസ്വം വ്യക്തമാക്കി. ഈ പേര് മറ്റാരും ദുരുപയോഗം ചെയ്യരുതെന്ന  കർശന നിർദ്ദേശം നൽകുമെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു.

   അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ പല  സ്ഥലങ്ങളിലും  പായസം വിൽപന നടത്തുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.  അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷ പായസം, ശബരിമല അപ്പം, അരവണ, കൊട്ടാരക്കര ഉണ്ണിയപ്പം എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

   Also Read ഗുരുവായൂരപ്പന് തുലാഭാരമായ കശുവണ്ടി മോഷണം പോയ സംഭവം; ദേവസ്വം പൊലീസിൽ പരാതി നൽകി    
   First published:
   )}