തിരുവനന്തപുരം: അമ്പലമുക്കില്‍ കൊല്ലപ്പെട്ട വിനീതയുടെ കുടുംബത്തെ സിപിഐഎം (CPI(M)) സംരക്ഷിക്കും. വീനീതയുടെ കുടുംബത്തിന് സിപിഐഎം വീട് വെച്ച് നല്‍കുമെന്നും ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസ ചിലവും പാർട്ടി ഏറ്റെടുക്കുമെന്നും സിപിഐഎം നെടുമങ്ങാട് ഏരിയ സെക്രട്ടറി വിനീതയുടെ വീട്ടിലെത്തി ഇക്കാര്യമറിയിച്ചു.
വിനീതയായിരുന്നു ഈ കുടംബത്തിന്റെ ഏക ആശ്രയം. എന്നാൽ വിനിതയുടെ മരണം രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബത്തെ ആകെ തളർത്തി. ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് സിപിഐഎം നെടുമങ്ങാട് ഏരിയ കമ്മിറ്റി കുടുംബത്തെ ഏറ്റെടുക്കാൻ തയ്യാറായത്. കൂടുംബത്തിന് പുതിയ വീടു വച്ച് നൽകുന്നതിനൊപ്പം കുട്ടികളുടെ പഠനചെലവും ഏറ്റെടുക്കും. ഇക്കാര്യം ഏരിയ സെക്രട്ടറിയുൾപ്പെടയുള്ള നേതാക്കൾ വീട്ടിലെത്തി വിനീതയുടെ അച്ഛനേയും അമ്മയേയും അറിയിച്ചു.
വിനീതയുടെ മകന്റെ പഠനവും, മറ്റ് ചെലവുകളും ഡിവൈഎഫ്ഐ വഹിക്കും, മകളുടെ ചെലവ് മഹിളാ അസോസിയേഷൻ പ്രവർത്തകർ നോക്കും. എല്ലാ മാസവും നിശ്ചിത തുക കുടുംബത്തിന് നൽകും. ഇപ്പോൾ ഉള്ള വീട്ടിലേയ്ക്ക് യാത്ര സൗഹര്യം പരിമിതമാണ്. അതിനാൽ സ്ഥലം വാങ്ങി വീട് വച്ച് നൽകാനാണ് ആലോചന എന്നും സിപിഎം ഏരിയ സെക്രട്ടറി ആർ ജയദേവൻ പറഞ്ഞു
വീട്ടിലെത്തിയ നേതാക്കൾ കുട്ടികൾക്ക് പഠനോപകരണം സമ്മാനമായി നൽകി. പഠിച്ച് നല്ല നിലയിൽ എത്തണമെന്ന് വിനീതയുടെ മകൻ അക്ഷയ് പറഞ്ഞു. എന്നാൽ ഇപ്പോൾ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ വീട് വേണമെന്നാണ് ആഗ്രഹമെന്നും അക്ഷയ് സിപിഎം നേതാക്കളെ അറിയിച്ചു.
പാർട്ടി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് വിനീതയുടെ കുടംബം അറിയിച്ചു. രണ്ട് കുട്ടികളും നന്നായി പഠിക്കുന്നവരാണ്. അവരെ പഠിപ്പിച്ച് വലിയ നിലയിൽ എത്തിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹമെന്നും വിനീതയുടെ അമ്മ രാഗിണി വിജയൻ പറഞ്ഞു.
Also read-
Ambalamukku Murder | കൃത്യം നടത്തിയപ്പോള്‍ പ്രതി ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തി; കത്തി കണ്ടെത്താനായില്ല
സിപിഐഎമ്മും സർക്കാരും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് നേതാക്കൾ മടങ്ങിയത്. വിനീതയുടെ ഭർത്താവ് രണ്ട് വർഷം മുൻപാണ് മരിച്ചത്. വിനീതയുടെ മരണത്തോടെ കുരുന്നുകൾക്ക് പ്രായമായ അമ്മുമ്മയും അപ്പുപ്പനും മാത്രമാണ് ആശ്രയം.
മാത്രമാണ് ആശ്രയം.
Also Read-Ambalamukku Murder | ഓൺലൈൻ ട്രേഡർ, MBA ബിരുദം; തലസ്ഥാനത്ത് ജോലിക്ക് നിന്നത് ചായക്കടയിൽ; കൊടുംകുറ്റവാളി രാജേന്ദ്രനെ കുറിച്ച് അറിയാം
ഞായറാഴ്ച്ച ലോക്ക്ഡൗൺ ദിനത്തിലാണ് കുറവൻകോണം ടാബ്സ് ഗ്രീന്‍ടെക് അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീത വിജയൻ(38) കൊല്ലപ്പെട്ടത്. കടയ്ക്കുള്ളില്‍ ചെടികള്‍ക്കിടയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് തമിഴ്നാട് സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. മോഷണ ശ്രമത്തിനിടെയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്.
ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഞായറാഴ്ചയാണ് രാജേന്ദ്രന് മോഷണത്തിനായി തെരഞ്ഞെടുത്തത്. സ്ത്രീകളുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് ചായക്കടയിലെ ജോലിക്കുശേഷം ഇയാള്‍ ഇറങ്ങിയത്. അമ്പലമുക്കില്‍ വച്ച് ആദ്യം തനിച്ച് യാത്ര ചെയ്ത ഒരു സ്ത്രീയെ ലക്ഷ്യമിട്ടു.
എന്നാല്‍, തൊട്ടടുത്ത് മറ്റ് ആളുകളെ കണ്ടപ്പോള്‍ ചെടിക്കടയുള്ള റോഡിലേക്ക് നീങ്ങി. കടക്കുള്ളില്‍ കയറി രാജേന്ദ്രന് ജീവനക്കാരിയായ വിനിതയോട് ചെടിച്ചട്ടി ആവശ്യപ്പെട്ടു. ഏതു തരത്തിലുള്ള ചട്ടി വേണമെന്ന് ചോദിച്ചപ്പോള്‍ ഉത്തരമുണ്ടായില്ല. സംശയം തോന്നിയ വിനീത ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വായ് പൊത്തിപ്പിടിച്ചു. തുടർന്ന് കുത്തിക്കൊല്ലുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.