കൊച്ചി: പാലാരിവട്ടം – ഇടപ്പള്ളി ബൈപ്പാസിൽ നിയന്ത്രണംതെറ്റി മരത്തിലിടിച്ച ആംബുലൻസ് മറിഞ്ഞു. ബൈപ്പാസില്‍ അഞ്ചുമന ക്ഷേത്രത്തിനടുത്ത് ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രോഗിയുമായി ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആബുലൻസാണ് അപകടത്തില്‍പ്പെട്ടത്. രോഗിയെ മറ്റൊരു കാറിൽ ആശുപത്രിയിലെത്തിച്ചു.അപകടത്തിൽ പെട്ട് നിർത്തിയിട്ട കെഎസ്ആർടിസി ബസ് കണ്ട് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ചാറ്റൽ മഴ പെയ്തിരുന്നതിനാൽ ആംബുലൻസ് തെന്നി സമീപത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.