കൊല്ലം: പൂർണ്ണ ഗർഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസ് അപകടത്തിൽപ്പെട്ട് ഗർഭസ്ഥ ശിശു മരിച്ചു. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം എസ്ടി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
കല്ലുവാതുക്കൽ ജംഗ്ഷന് സമീപം ദേശീയപാതയിൽ വച്ച് ആംബുലൻസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ടിപ്പര്‍ ലോറിയുടെ പിന്നിൽ മറ്റൊരു ടിപ്പർ ലോറിയും ഇടിച്ചു. മീയണ്ണൂർ സ്വദേശി ഗീതുവിനെ (21) കൊണ്ടുപോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സംഭവത്തിൽ ഗീതുവിന് പുറമെ അമ്മ പ്രിയ (40), ബന്ധു ആശ (33) ആംബുലൻസ് ഡ്രൈവർ കൊല്ലം അഞ്ചാലുംമൂട് സ്വദേശി വിഷ്ണു (28) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.