അപകടത്തിൽപെട്ട (Accident) ആളിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് എത്താൻ വൈകിയപ്പോൾ സ്വന്തം കാറിൽ ആശുപത്രിയിൽ എത്തിച്ച് മാതൃകയായി നിയമവിദ്യാർഥി (Law Student) അഭിരാമി. കുന്നുകുഴി സമൃദ്ധി വെൺപകൽ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായ നെടുമങ്ങാട് മഞ്ച തേരുമല ഐടിസിക്കു സമീപം ശ്രീവിഹാറിൽ ബാബുവാണ് (70) കാറിടിച്ചു മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.
ഫ്ലാറ്റിന് മുന്നിലെ റോഡിനു കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ കാർ ബാബുവിനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയി. ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ അഭിരാമി ശ്രമിച്ചെങ്കിലും ആംബുലൻസിന്റെയോ മറ്റു വാഹനങ്ങളുടെയോ സഹായം ലഭിച്ചില്ല. പിന്നീട് അഭിരാമി സ്വന്തം കാറിൽ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ബാബുവിനെ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
കുന്നുകുഴി എൽവിഎംആർഎ 31 മാധവ മംഗലത്തിൽ പി. ശശിധരന്റെയും ശ്രീലയുടെയും മകളാണ് അഭിരാമി. സഹോദരി ആര്യയും അഭിരാമിക്ക് ഒപ്പം ബാബുവിനെ ആശുപത്രിയിൽ എത്തിക്കാൻ കൂടെയുണ്ടായിരുന്നു. പേരൂർക്കട ലോ അക്കാദമി അവസാന വർഷ നിയമ വിദ്യാർഥിയാണ് അഭിരാമി. പഠനത്തിനൊപ്പം ഹൈക്കോടതിയിൽ ഇന്റേണിയായും പ്രവർത്തിക്കുന്നു.
റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി വെൺപകൽ ചന്ദ്രമോഹൻ, സെക്രട്ടറി മോഹനൻ അമ്പാടി, ഫ്ലാറ്റ് സെക്രട്ടറി ഗീത എന്നിവരും അഭിരാമിക്ക് ഒപ്പം രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി.ബാബുവിന്റെ ഭാര്യ: ലളിത. മക്കൾ: രാജേഷ്, റിനേഷ്, ശ്രീജേഷ്. മരുമക്കൾ: ശ്രീജ, ശ്രുതി, മായ. ബാബുവിനെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിന്റെ നമ്പർ ലഭിച്ചതായും ഉടമയെ ഉടൻ കണ്ടെത്തുമെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.
തമിഴ്നാട്ടില്‍ 11കാരന് നേരെ ജാതി അധിക്ഷേപം; തീപൊള്ളലേല്‍പ്പിച്ചു: മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
ചെന്നൈ: തമിഴ്നാട്ടില്‍ 11 വയസുകാരന് നേരെ ജാതി അധിക്ഷേപം. കുട്ടിയെ അധിക്ഷേപിച്ച് തീയിലേക്ക് തള്ളിയിട്ട് പൊള്ളലേല്‍പ്പിച്ചതിന് മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിഴുപുരം ജില്ലയിലെ തിണ്ടിവനം ടൗണിലെ കാട്ടുചിവിരി സര്‍ക്കാര്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജാതീയമായി അധിക്ഷേപിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ മുത്തശ്ശിയെ കാണാനായി പോയതായിരുന്നു കുട്ടി. എന്നാല്‍ നെഞ്ചിലും തോളിലും പൊള്ളലേറ്റ നിലയിലായിരുന്നു വീട്ടില്‍ തിരിച്ചെത്തിയത്. തീപിടിച്ച കുറ്റിക്കാട്ടിലേക്ക് കാല്‍വഴുതി വീണതാണെന്നാണ് കുട്ടി വീട്ടില്‍ പറഞ്ഞത്.
കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ജാതി അധിക്ഷേപം നടത്തുകയും കുറ്റിക്കാട്ടിലെ തീയിലേക്ക് തള്ളിയിട്ടെന്നും വെളിപ്പെടുത്തിയത്. കുട്ടി ഒറ്റയ്ക്ക് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ടത്.
കുട്ടിയുടെ ഷര്‍ട്ടിന് ഉടന്‍ തീപിടിച്ചു. ശരീരത്തില്‍ പൊള്ളലേറ്റ കുട്ടി തൊടുത്തുള്ള വെള്ളം നിറച്ച ടാങ്കിലേക്ക് ചാടി സ്വയം രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 324 പ്രകാരവും എസ്സി/എസ്ടി നിയമത്തിലെ സെക്ഷന്‍ 3 (1) (ആര്) (എസ്) പ്രകാരവും കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.